പ്രിയ ഗായികയ്ക്ക് യാത്രാമൊഴി; വാണി ജയറാമിന്റെ സംസ്‌കാര ചടങ്ങുകൾ പൂർണ്ണ ഓദ്യോഗിക ബഹുമതികളോടെ ഇന്ന്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രിയ ഗായികയ്‌ക്ക് യാത്രാമൊഴി; വാണി ജയറാമിന്റെ സംസ്‌കാര ചടങ്ങുകൾ പൂർണ്ണ ഓദ്യോഗിക ബഹുമതികളോടെ ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2023, 09:25 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: പ്രിയഗായികയ്‌ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കലാലോകം. അന്തരിച്ച പ്രശസ്ത ഗായിക പത്മഭൂഷൺ വാണി ജയറാമിന്റെ സംസ്‌കാരം ഇന്ന്. ഉച്ചയ്‌ക്ക് 2 മണിക്ക് ചെന്നൈ ബസന്റ് നഗറിലെ വൈദ്യുത ശ്മശാനത്തിൽ വച്ച് നടക്കും. പൂർണ്ണ ഓദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. സിനിമാ-രാഷ്‌ട്രീയപ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുക്കും. വാണി ജയറാമിന്റെ അപ്രതീക്ഷിത വിയോഗം ഏവരെയും ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ചെന്നൈ നുങ്കമ്പാക്കത്തിലെ വസതിയിൽ ഗായികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ മരണശേഷം മൂന്നു വർഷമായി ഇവിടെ ഒറ്റയ്‌ക്കായിരുന്നു വാണി ജയറാമിന്റെ താമസം. ടീപ്പോയിൽ തലയിടിച്ചു വീണുണ്ടായ ക്ഷതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ മറ്റ് ദുരൂഹതകളൊന്നും പോലീസ് സംശയിക്കുന്നില്ല. പോസ്റ്റുമോർട്ടത്തിനു ശേഷം രാത്രിയോടെയാണ് ഭൗതിക ശരീരം വീട്ടിലെത്തിച്ചത്. തമിഴ്‌നാട് ഗവർണർ ആർ.എൻ.രവി അടക്കമുള്ള പ്രമുഖരും കെ.എസ്.ചിത്ര, സുജാത മോഹൻ, ശിവമണി, മനു ബാല തുടങ്ങിയ സംഗീത, സിനിമാ പ്രവർത്തകരും അന്തിമോപചാരമർപ്പിച്ചു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അനുശോചിച്ചു.

ഇന്നും പൊതുദർശനം തുടരും. വിവിധമേഖലകളിൽ നിന്ന് മലയാളികളടക്കമുള്ളവർ അന്ത്യാഞ്ജലി അർപ്പിർക്കാൻ എത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനസർക്കാരിനെ പ്രതിനിധീകരിച്ച് സംസ്‌കാരം ചടങ്ങിൽ ആരെങ്കിലും പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രിയ്‌ക്ക് വേണ്ടി പുഷ്പചക്രം അർപ്പിക്കാൻ നോർക്കാ റൂട്ട്‌സ് പ്രതിനിധിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Tags: singerVani jayaram
Share
Tweet
SendShare

More News from this section

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies