വാരണാസി :മാഘപൂർണിമ ചടങ്ങിൽ പങ്കുചേർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.മാഘപൂർണിമ ചടങ്ങിനെ ധന്യമാക്കി ഗംഗ നദിയിൽ സ്നാനം ചെയ്ത് എല്ലാവരോടും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
മാഘപൂർണിമ ദിനത്തോടനുബന്ധിച്ച് വാരണാസിയിൽഭക്തജനപ്രവാഹമായിരുന്നു.ഗംഗയിൽ സ്നാനം ചെയ്ത ശേഷം കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം ചെയ്യുന്നതോടെയാണ് മാഘപൂർണിമയ്ക്ക് അവസാനിക്കുക.ഈ സുദിനത്തിൽ ഭക്തർ ഉപവാസം അനുഷ്ഠിക്കും.
ഐതിഹ്യമനുസരിച്ച് മാഘ മാസത്തിൽ ദേവന്മാർ ഭൂയിയിലേക്ക് ഇറങ്ങി വന്ന മനുഷ്യരൂപം സ്വീകരിക്കുമെന്ന് വിശ്വാസമാണുള്ളത്. അവർ പുണ്യനദിയിൽ കുളിച്ച് മഹാവിഷ്ണുവിനെ ആരാധിക്കുന്നു എന്നാണ് വിശ്വാസം.
Comments