ഗാന്ധിനഗർ: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ സ്ത്രീകൾക്ക് 50 മില്യൺ ഡോളർ
പ്രഖ്യാപിച്ച് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ. ഗ്ലോബൽ ക്ലൈമറ്റ് റെസിലിയൻസ് ഫണ്ടാണ് ഹിലരി പ്രഖ്യാപിച്ചത്. ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലെ കുട ഗ്രാമ സമീപത്തെ ഉപ്പുപാട തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഹിലരി ക്ലിന്റൺ.
‘ഇന്ന്, ക്ലിന്റൺ ഗ്ലോബൽ ഇനിഷ്യേറ്റീവ്, അമേരിക്കൻ ഇന്ത്യൻ ഫൗണ്ടേഷൻ, എസ്ഇഡബ്ല്യുഎ( സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ), മറ്റ് സംഘടനകൾ എന്നിവയ്ക്കൊപ്പം, സ്ത്രീകൾക്കായി 50 ദശലക്ഷം ഡോളർ ഗ്ലോബൽ ക്ലൈമറ്റ് റെസിലിയൻസ് ഫണ്ട് ഞാൻ പ്രഖ്യാപിക്കുന്നു,’ – ക്ലിന്റൺ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ സ്ത്രീകൾക്കും സമൂഹത്തിനും ഈ ഫണ്ടിലൂടെ കഴിയും ഇത് ഉപജീവന മാർഗത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും വളർച്ചയ്ക്ക് സഹായിക്കുമെന്നും ക്ലിന്റൺ കൂട്ടിച്ചേർത്തു.
Comments