പാലക്കാട്: വീണ്ടും വില്ലനായി ഓൺലൈൻ റമ്മി. റമ്മി കളിച്ച് പണം നഷ്ടമായ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു.പാലക്കാട് കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷിനെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
റമ്മി കളിച്ച് മൂന്നര ലക്ഷം രൂപയും സ്വർണാഭരണങ്ങളും ഉൾപ്പെടെ നഷ്ടപ്പെട്ടിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യ ചെയ്യാൻ തക്കതായ മറ്റു പ്രശ്നങ്ങൾ ഗിരീഷിന് ഇല്ലെന്നും ബന്ധുക്കൾ വ്യക്തമാക്കി.
Comments