ചണ്ഡീഗഢ് : കോടതിയ്ക്ക് പുറത്ത് വെടിവെയ്പ്പ്, കൊച്ചാർ മാർക്കറ്റിലെ ലുധിയാന കോടതിക്ക് പുറത്താണ് വെടിവെയ്പ്പ് ഉണ്ടായത്. ഒന്നിലധികം തവണയാണ് അക്രമി വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കോടതിക്കെട്ടിടത്തിനും,നിരവധി വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പോലീസ് സ്ഥലത്തെത്തി അക്രമിക്കായുള്ള തിരച്ചിൽ ആരംഭിച്ചായി എസിപി സുമിത് സൂദ് അറിയിച്ചു. അതേസമയം, വെടിവെയ്പ്പിൽ ഒരാൾക്ക് പരിക്കേറ്റതായി
ഒരു ദൃക്സാക്ഷി ആരോപിച്ചു. വെടിയുതിർത്തപ്പോൾ താൻ സ്ഥലത്തുകൂടി നടന്നു പോകുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Comments