ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാൻ സന്ദർശനത്തിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി പോലീസ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചുളള പോലീസ് നടത്തിയ സുരക്ഷാ പരിശോധനയിൽ സംസ്ഥാനത്ത് നിന്നും സ്ഫോടക വസ്തുക്കളും ഡിറ്റേണറുകളും കണ്ടെടുത്തു.
പ്രധാനമന്ത്രി പങ്കെടുക്കുന്ന ദൗസ-ഗുരുഗ്രാം എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തിന് ദിവസങ്ങൾ ബാക്കി നിൽക്കവേയാണ് സ്ഫോടക വസ്തുക്കളും ഡിറ്റേണറുകളും കണ്ടെടുത്തിരിക്കുന്നത്.
പോലീസിന് നേരത്തെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. വാഹനത്തിൽ ഉണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തു. ഇതിനെ തുടർന്ന് സ്ഥലത്ത് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയതായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments