ജയ്പൂർ: സംസ്ഥാന ബജറ്റ് അവതരിപ്പിക്കാൻ അനുവാദം ലഭിച്ചതിനെ തുടർന്ന് 8 മിനിറ്റോളം പഴയ ബജറ്റ് വായിച്ച് അശോക് ഗെഹ്ലോട്ട്. സർക്കാരിന് പറ്റിപ്പോയ അബദ്ധത്തെ തുടർന്ന് ബിജെപി അംഗങ്ങൾ സഭയിൽ പ്രതിഷേധിച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇന്ന് പഴയ ബജറ്റ് അവതരിപ്പിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ച് രാജസ്ഥാൻ നിയമസഭാ നടപടികൾ തടസ്സപ്പെട്ടു.
‘ഈ ബജറ്റ് അവതരിപ്പിക്കാൻ കഴിയുമോ അത് ചോർന്നല്ലോ’ എന്ന് ബിജെപി നേതാവ് ഗുലാബ് ചന്ദ് കതാരിയ ചോദിച്ചു..? ‘എന്റെ കൈയ്യിലുള്ള ബജറ്റും സഭാംഗങ്ങൾക്ക് നൽകിയിട്ടുള്ള അതിന്റെ പകർപ്പുകളും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ മാത്രമേ പ്രതിപക്ഷത്തിന് ചൂണ്ടിക്കാണിക്കാൻ കഴിയൂ’. ഗെഹ്ലോട്ട് പറഞ്ഞു.
8 മിനിറ്റോളം പഴയ ബജറ്റ് പരിശോധിക്കാതെ വായിച്ചുതീർത്ത സംസ്ഥാന മുഖ്യമന്ത്രിയെ കണ്ടാൽ സംസ്ഥാനം എത്രത്തോളം സുരക്ഷിതമാണെന്ന് മനസ്സിലാക്കാം. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്ന് മുൻ മുഖ്യമന്ത്രി വസുന്ധര രാജേ പ്രതികരിച്ചു.
‘ഗെഹ്ലോട്ട് ജി വളരെ അശ്രദ്ധലുവാണ്, ഈ വർഷത്തെ ബജറ്റിനായി പ്രചാരണം നടത്തി, പഴയ ബജറ്റ് വായിക്കാൻ തുടങ്ങി!’ എന്ന് കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ട്വിറ്ററിൽ കുറിച്ചു.
Comments