കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി; മൂന്നാറിൽ ഉല്ലസിക്കാൻ പോയവരിൽ തഹസിൽദാറും; ദൃശ്യങ്ങൾ പുറത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി; മൂന്നാറിൽ ഉല്ലസിക്കാൻ പോയവരിൽ തഹസിൽദാറും; ദൃശ്യങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2023, 09:05 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ സംഘത്തിൽ തഹസിൽദാറും ഉൾപ്പെട്ടിരുന്നതായി വിവരം. തഹസിൽദാർ എൽ. കുഞ്ഞച്ചനാണ് ഉല്ലാസയാത്ര പോയ സംഘത്തിലുണ്ടായിരുന്നത്. അവധിയ്‌ക്കായി അപേക്ഷ നൽകിയവരും നൽകാത്തവരും ഉല്ലാസയാത്രയിൽ പങ്കുചേർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ദേവികുളം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് ജീവനക്കാർ യാത്ര പോയത്. ഓഫീസ് സ്റ്റാഫ് കൗൺസിലാണ് യാത്ര സംഘടിപ്പിച്ചത്. 3,000 രൂപ വീതമാണ് യാത്ര ചെലവിന് ഓരോരുത്തരും നൽകിയത്. 60 ജീവനക്കാരുള്ള ഓഫീസിൽ 21 പേർ മാത്രമാണ് ഇന്നലെ ജോലിയ്‌ക്കെത്തിയത്. താലൂക്ക് ഓഫീസിൽ ആളില്ലെന്ന വിവരം ലഭിച്ച എംഎൽഎ കെ.യു. ജനീഷ്‌കുമാർ ഓഫീസിൽ എത്തുകയായിരുന്നു. അതോടെയാണ് തഹസിൽദാർ അടക്കം ഉല്ലാസയാത്ര പോയിരിക്കുകയാണെന്ന് മനസിലായത്. തുടർന്ന് എംഎൽഎ തഹസിൽദാറെ വിളിച്ച് ക്ഷുഭിതനായി. ജീവനക്കാർക്ക് അർഹതപ്പെട്ട ലീവ് എടുക്കുന്നതിൽ തടസമില്ല, എന്നാൽ ഇത്രയേറെപ്പേർക്ക് ഒന്നിച്ച് ലീവ് അനുവദിക്കേണ്ടതുണ്ടോയെന്ന് മേലധികാരി തീരുമാനിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

സംഭവത്തിൽ ജില്ലാ കളക്ടർ ദിവ്യ.എസ്. അയ്യർ തഹസിൽദാരോട് വിശദീകരണം തേടിയിരുന്നു. ഓഫീസിൽ ഹാജരാകാത്ത മുഴുവൻ ജീവനക്കാരുടെയും വിശദ വിവരങ്ങൾ അടിയന്തിരമായി നൽകാനാണ് കളക്ടർ നിർദേശം നൽകിയത്. ജീവനക്കാരുടെ യാത്രക്ക് സ്‌പോൺസർ ഉണ്ടോ എന്നതും കളക്ടർ അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എംഎൽഎ മൂൻകൂട്ടി വിളിച്ച റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തിൽ എത്താൻ കഴിയില്ലെന്നറിയച്ചിട്ടാണ് തഹസിൽദാർ അവധിയെടുത്തത്. ഉദ്യോഗസ്ഥർക്കെതിരെ എംഎൽഎ റവന്യു മന്ത്രിക്ക് രേഖാമൂലം പരാതി നൽകി. റവന്യു മന്ത്രി കെ രാജൻ അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കളക്ടറോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ജില്ലാ കളക്ർ ദിവ്യ എസ്. അയ്യർ തഹസിൽദാരോട് വിശദീകരണം തേടിയത്.

Tags: pathanamthittaKonni
Share
Tweet
SendShare

More News from this section

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies