ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് യുവാവിനെ ചുട്ടുക്കൊന്നു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ നാൻങ്കന സാഹിബ് പോലീസ് സ്‌റ്റേഷനിലാണ് സംഭവം. ഖുറാൻ അവഹേളിച്ചതിന്റെ പേരിൽ അറസ്റ്റിലായ മുഹമ്മദ് വാരീസ് എന്നയാളെയാണ് നാട്ടുകാർ അതിക്രൂരമായി ചുട്ടുക്കൊലപ്പെടുത്തിയത്.
https://twitter.com/ShirazHassan/status/1624324691778486272?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1624324691778486272%7Ctwgr%5E5ddf197465277ea654ceadf0189af83ed30b73f1%7Ctwcon%5Es1_c10&ref_url=https%3A%2F%2Findianexpress.com%2Farticle%2Fpakistan%2Fangry-mob-storms-police-station-in-pakistan-kills-man-accused-of-blasphemy-8439618%2F
കഴിഞ്ഞ ദിവസമാണ് വാരിസിനെ മതനിന്ദ ആരോപിച്ച് ലാഹോറിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇതിൽ പ്രകോപിതരായ ആളുകൾ കലാപം അഴിച്ചുവിടുകയായിരുന്നു. ഇവർ പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി ഉദ്യോഗസ്ഥരെ മർദ്ദിച്ച ശേഷം ഇയാളെ വലിച്ചിഴച്ച് പുറത്തെത്തിക്കുകയായിരുന്നു. തെരുവിലൂടെ മണിക്കൂറുകളോളം വലിച്ചിച്ചഴക്കുകയും ദണ്ഡ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു. തുടർന്ന് വാരിസിന്റെ വസ്ത്രങ്ങൾ ഉരിഞ്ഞ് ചുട്ടുക്കൊലപ്പെടുത്തുകയായിരുന്നു.
2019-ലാണ് മതനിന്ദ ആരോപണത്തിന്റെ പേരിൽ വാരീസ് ആദ്യമായി അറസ്റ്റിലാകുന്നത്. കേസിൽ മൂന്ന് വർഷം ശിക്ഷ അനുഭവിച്ചതിന് ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. എന്നാൽ തുടർന്നും മതനിന്ദ ആരോപിച്ച് വാരീസിനെ ജനങ്ങൾ ആക്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്.















