രാഷ്ട്രപതിയുടെ കളർ പുരസ്‌കാരം ഹരിയാന പോലീസിന് അമിത് ഷാ നാളെ സമ്മാനിക്കും
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാഷ്‌ട്രപതിയുടെ കളർ പുരസ്‌കാരം ഹരിയാന പോലീസിന് അമിത് ഷാ നാളെ സമ്മാനിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2023, 09:23 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രത്തിന് നൽകിയ മികച്ച സേവനത്തിന് രാഷ്‌ട്രപതി നൽകുന്ന കളർ പുരസ്‌കാരം ഹരിയാന പോലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമ്മാനിക്കും. ഹരിയാന പോലീസ് അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന പോലീസിന് രാഷ്‌ട്രപതിയുടെ കളർ പുരസ്‌ക്കാരം ആഭ്യന്തരമന്ത്രി കൈമാറും. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

അർപ്പണ ബോധത്തോടും പ്രതിബദ്ധതയോടും മാനുഷിക മൂല്യങ്ങൾക്ക് കോട്ടം വരാതെയും ചെയ്യുന്ന സേവനത്തിലെ ഉയർന്ന ട്രാക്ക് റെക്കോർഡും, ഹരിയാന പോലീസിന്റെ മികവുറ്റ പ്രകടനവുമാണ് രാഷ്‌ട്രപതിയുടെ ഈ പുരസ്‌ക്കാരത്തിന് ഹരിയാന പോലീസിനെ അർഹമാക്കിയത്. കഴിഞ്ഞ വർഷം ജനുവരി 17-നാണ് ഇന്ത്യൻ രാഷ്‌ട്രപതി അംഗീകാരം ഹരിയാന പോലീസിനെ തേടിയെത്തിയത്.

പ്രസിഡന്റിന്റെ പുരസ്‌ക്കാരം ഹരിയാന പോലീസിനെ സംബന്ധിച്ച് സുവർണ്ണ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്ന് ഹരിയാന പോലീസ് മേധാവി പികെ അഗർവാൾ പ്രതികരിച്ചു. കഠിനാധ്വാനത്തോടെയും സത്യസന്ധതയോടെയും വെല്ലുവിളികളെ ദൃഢമായി നേരിടുന്ന സാഹചര്യത്തിലാണ് ഹരിയാന പോലീസ് സേനയ്‌ക്ക് ഈ ബഹുമതി ലഭിച്ചതെന്നും ട്വീറ്റിലൂടെ അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രത്തിന് നൽകിയ മികച്ച സേവനങ്ങൾ പരിഗണിച്ച് ഏതെങ്കിലും സായുധ സേനയ്‌ക്കോ പോലീസ് വിഭാഗത്തിനോ നൽകപ്പെടുന്ന പരമോന്നത ബഹുമതിയാണ് പ്രസിഡന്റ്‌സ് കളർ പുരസ്‌കാരം.

 

Tags: Amit ShahHaryana Police
Share
Tweet
SendShare

More News from this section

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

Latest News

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്ത അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

‘സമാജ്വാദി പാര്‍ട്ടിയില്ലാതെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് ഒറ്റയ്‌ക്ക് നിന്ന് ജയിക്കാനാകുമോ?’; വെല്ലുവിളിച്ച് രാജ്നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies