വനവാസിയെ കണ്ടാൽ കള്ളനെന്ന് തോന്നുന്നത് നിങ്ങളുടെ ഉള്ളിലെ വംശവെറിയാണ്; വകുപ്പ് മന്ത്രിയും, പട്ടികവർഗ കമ്മീഷനും എന്തെങ്കിലും ഉരിയാടിയോ? : പി ശ്യാംരാജ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വനവാസിയെ കണ്ടാൽ കള്ളനെന്ന് തോന്നുന്നത് നിങ്ങളുടെ ഉള്ളിലെ വംശവെറിയാണ്; വകുപ്പ് മന്ത്രിയും, പട്ടികവർഗ കമ്മീഷനും എന്തെങ്കിലും ഉരിയാടിയോ? : പി ശ്യാംരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2023, 11:17 am IST
Facebook
Twitter
WhatsAppTelegram

കൽപ്പറ്റ: മോഷണം നടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച വനവാസി യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. കൽപറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയൽ കോളനിയിലെ വിശ്വനാഥൻ (46) ആണ് മരിച്ചത്. ഭാര്യയുടെ പ്രസവത്തിനായി മെഡിക്കൽ കോളജിൽ എത്തിയപ്പോൾ മോഷണം നടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം യുവാവിനെ
മർദ്ദിക്കുകയായിരുന്നു. ഇതിൽ മനം നൊന്താണ് വിശ്വനാഥൻ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പ്രതിഷേധം അറിയിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ് രം​ഗത്തു വന്നിരിക്കുകയാണ്. ഒരു വനവാസിയെ കണ്ടാൽ കള്ളനെന്ന് തോന്നുന്നത് നിങ്ങളുടെയുള്ളിലെ വംശവെറിയാണെന്ന് ശ്യാംരാജ് തുറന്നടിച്ചു.

‘തൂങ്ങിയാടുന്നത് മനുഷ്യ ശരീരമാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ആൾക്കൂട്ട വിചാരണയിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത വയനാട്ടുകാരൻ വനവാസി യുവാവ് വിശ്വനാഥന്റെ ശരീരം. ഭാര്യയുടെ പ്രസവത്തിനായി, നീണ്ട നാളുകൾക്ക് ശേഷം ആറ്റു നോറ്റിരുന്നുണ്ടായ കൺമണിയെ കാണാനായി, ഒരു പാട് സ്വപ്നങ്ങളുമായിട്ടാണ് വിശ്വനാഥനെന്ന വനവാസി യുവാവ് വയനാടൻ ചുരമിറങ്ങി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയത്. മെഡിക്കൽ കോളേജിലെ സെക്യൂരിറ്റിമാരുടെ പണമോ, ഫോണോ കാണാതായതിന് മോഷണക്കുറ്റം ഒരു തെളിവുമില്ലാതെ ആരോപിക്കുകയായിരുന്നു’.

‘ഒരു വനവാസിയെ കണ്ടാൽ കള്ളനെന്ന് തോന്നുന്നത് നിങ്ങളുടെയുള്ളിലെ വംശവെറിയാണ്. പോലീസിൽ പരാതിപ്പെടാതെ, വിശ്വനാഥനെ അവർ ആൾക്കൂട്ട വിചാരണ ചെയ്തത് ആരും ചോദിക്കാൻ വരില്ലെന്ന ധൈര്യത്താൽ തന്നെയാണ്. ആശുപത്രി ജീവനക്കാർ നടത്തിയ കൊലപാതകത്തിനെതിരെ (ആത്മഹത്യാ പ്രേരണയെന്ന് പറയാൻ കഴിയില്ല), പോലീസിന്റെ നിഷ്ക്രിയത്തത്തിനെതിരെ നടപടിയെടുത്തേ പറ്റൂ. വകുപ്പ് മന്ത്രിയും, പട്ടികവർഗ കമ്മീഷനും എന്തെങ്കിലും ഉരിയാടിയതായി അറിയില്ല. നടപടികളെടുത്തേ പറ്റൂ’ എന്നാണ് ശ്യാംരാജ് പ്രതികരിച്ചിരിക്കുന്നത്.

Tags: wayanaduP Shyam Rajsucide
Share
Tweet
SendShare

More News from this section

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies