ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കന്നഡ സിനിമാ താരങ്ങൾ സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു. ഋഷഭ് ഷെട്ടി, യഷ്, പരേതനായ നടൻ പുനീത് രാജ്കുമാറിന്റെ ഭാര്യ അശ്വിനി പുനീത് രാജ്കുമാർ തുടങ്ങിയ പ്രമുഖരാണ് പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ഇവരെ കൂടാതെ, പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഹാസ്യതാരവുമായ ശ്രദ്ധ ജെയിനും നരേന്ദ്രമോദിയെ കണ്ടു സംസാരിച്ചിരുന്നു. ഇപ്പോഴിതാ, പ്രാധാനമന്ത്രിയെ ആദ്യമായി കണ്ടപ്പോൾ അദ്ദേഹം തന്നോട് എങ്ങനെയാണ് പ്രതികരിച്ചതെന്ന് പറയുകയാണ് ശ്രദ്ധ. തന്നെ കണ്ടപ്പോൾ പ്രധാനമന്ത്രി ‘അയ്യോ’ എന്ന് പറഞ്ഞുവെന്നാണ് ശ്രദ്ധ വെളിപ്പെടുത്തിയിരിക്കുന്നു.
‘നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കണ്ടുമുട്ടുന്നു. എങ്ങനെ പറയണമെന്നറിയില്ല. ഞാൻ ഇപ്പോഴും മയക്കത്തിലാണ്. അദ്ദേഹത്തെ ഞാൻ കണ്ടുമുട്ടി. ഞാൻ മുറിയിൽ കയറി പ്രധാനമന്ത്രിയ്ക്ക് കൈകൊടുത്തു. എന്നെ കണ്ടയുടനെ അദ്ദേഹം ‘അയ്യോ’ എന്ന് പറഞ്ഞു. ‘അയ്യോ’ എന്നാൽ എന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളുടെ പേരാണ്. എന്റെ മുഖം അദ്ദേഹം ഓർത്തു. പ്രധാനമന്ത്രി അങ്ങനെ പറയുമെന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല. ദക്ഷിണേന്ത്യൻ സിനിമാ വ്യവസായം നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യവും രാജ്യത്തിന്റെ സമ്പത്തും പ്രദർശിപ്പിച്ച രീതിയെക്കുറിച്ച് താൻ എത്രമാത്രം അഭിമാനിക്കുന്നുവെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു’ എന്നും ശ്രദ്ധ പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രിയ്ക്കൊപ്പമുള്ള ചിത്രം ശ്രദ്ധ തന്റെ ഇൻസ്റ്റാഗ്രാമിലും പോസ്റ്റു ചെയ്തിട്ടുണ്ട്. ‘നമസ്കാരം, അതെ, നമ്മുടെ രാജ്യത്തിന്റെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ ഞാൻ കണ്ടു. അദ്ദേഹം എന്നോട് ആദ്യം പറഞ്ഞത് ‘അയ്യോ!’ എന്നായിരുന്നു. ഞാൻ കണ്ണടയ്ക്കുന്നില്ല, അതാണ്. ‘ഓ മൈ ജോഡ്, അദ്ദേഹം ശരിക്കും പറഞ്ഞു!, ഇത് ശരിക്കും സംഭവിക്കുന്നു!!! നോക്കൂ.. നന്ദി നരേന്ദ്ര മോദി ജി!’- എന്നാണ് ശ്രദ്ധ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.















