ശിവലിംഗോപാസനയുടെ തത്വാർത്ഥം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ശിവലിംഗോപാസനയുടെ തത്വാർത്ഥം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2023, 06:08 pm IST
Facebook
Twitter
WhatsAppTelegram

കൃഷ്ണപ്രിയ

ശിവരാത്രിയടുത്തല്ലോ ല്ലേ..? ശിവരാത്രിയെന്നാൽ അക്ഷരാർത്ഥത്തിൽ ശിവന്റെ രാത്രിയാണ്. ശിവന്റെ ആരാധനകൾക്കായുള്ള രാത്രി . ശിവനെന്നാൽ അടിമുടി മംഗളകാരിയാണ്. എന്നാൽ ശിവനെന്ന മംഗളസ്വരം കേൾക്കുമ്പോഴേക്കും ലിംഗാരാധകർ എന്ന പരിഹാസച്ചിരികളാണോ ചുറ്റും മുഴങ്ങുന്നത് ? അത് കേൾക്കുമ്പോൾ മറുപടിയില്ലാതെ തല താഴ്ന്ന് പോയിട്ടുണ്ടോ? ഭാരതത്തിന്റെ സനാതനസത്തയെക്കുറിച്ചുള്ള അഭിമാനമെല്ലാമന്നേരം ചോർന്നു പോയിട്ടുണ്ടൊ? ശിവസങ്കല്പത്തെക്കുറിച്ച് എപ്പാെഴെങ്കിലും അവ്യക്തത തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അവർക്ക് വേണ്ടി മാത്രമാണീയെഴുത്ത് . ശിവന്റെ ലിംഗാരാധകരാണൊ എന്ന ചോദ്യത്തിന് അതെയെന്ന മറുപടി ഉറച്ച് പറയുന്നവർക്ക് ഇതിന്റെ ആവശ്യമൊന്നുമില്ല. അവർക്കാ ആത്മവിശ്വാസം മാത്രം മതി.

പുരുഷ ലൈംഗികാവയവത്തെ പോലെ Erect Position ൽ നിൽക്കുന്നത് കൊണ്ടും കാഴ്ചയിൽ അതുപോലെ തോന്നിക്കുന്നതുമാവാം ഈ പരിഹാസങ്ങൾക്ക് വഴി വെക്കുന്നത്. ലിംഗമെന്ന വാക്കു കൊണ്ട് പുരുഷ ലൈംഗീകാവയവത്തെ മാത്രമല്ല സൂചിപ്പിക്കുന്നത് എന്ന അറിവാണ് ആദ്യമുറപ്പിക്കേണ്ടത്. ലിംഗമെന്നാൽ സംസ്കൃതത്തിൽ അടയാളമെന്നാണർത്ഥം.സ്ത്രീലിംഗമെന്നാൽ സ്ത്രീയുടെ ലൈംഗീകാവയവമെന്ന അർത്ഥം ആരും എടുക്കാറില്ലല്ലോ .അതു പോലെയാണത്. യഥാർത്ഥത്തിൽ ശിവലിംഗമെന്നാൽ പ്രപഞ്ചത്തിലെ ആദിയന്ത്യങ്ങളില്ലാത്ത , രൂപരഹിതമായ, ഊർജ്ജസ്രോതസ്സിനെ മനസ്സിലുറപ്പിക്കാനുള്ള ഒരു അടയാളം മാത്രമാണ് .

ശിവൻ നിരാകാരനാണ്. ഒപ്പം തന്നെ സാകാരനുമാണ്. അതുപോലെ മറ്റൊരു ദേവതാസങ്കല്പവുമില്ല. പരബ്രഹ്മസങ്കല്പത്തൊടടുത്ത് നിൽക്കുന്നതാണത്. സാകാരമായ ശിവ പ്രതിഷ്ഠകൾ വളരെ കുറവാണ്.അവയിലൊന്ന് ചിദംബരത്താണുള്ളത്. സാക്ഷാൽ നടരാജൻ.
നിരാകാരസത്തയായ ശിവനെയാണ് ലിംഗ രൂപത്തിൽ ആരാധിക്കുന്നത്.

ഊർജ്ജ സ്രോതസുകളായ എല്ലാം മുകളിലേക്കുയരുന്നതാണ്. ലിംഗം സൂചിപ്പിക്കുന്ന സചേതനമായ ആത്മബോധവും അങ്ങനെത്തന്നെയാണ്. ചില ലിംഗങ്ങൾ ജ്യോതിർലിംഗങ്ങളാണ്. അവയെല്ലാം തന്നെ സൂര്യ – ചന്ദ്ര രശ്മികളുമായി ബന്ധപ്പെട്ടവയുമാണ്. ഒപ്പം തന്നെ പഞ്ചഭൂത ലിംഗങ്ങളുമുണ്ട്. 5 ഭൂതങ്ങളും ശിവലിംഗാത്മകമാണ്. ശിവലിംഗത്തെ മുകളിലേക്കുയരുന്ന ഊർജ്ജത്തിന്റെ ഒരു ജ്യോതി സ്തംഭമായാണ് കാണുന്നത്. നട്ടെല്ല് മുതൽ ശ്രദ്ധ വരെ നിവർന്ന് നിൽക്കുന്നവയെല്ലാം തന്നെ ഒരർത്ഥത്തിൽ ലിംഗാത്മങ്ങളാണ്.

ഒപ്പം പ്രാണൻ ലിംഗമാണ്, ബുദ്ധി ലിംഗമാണ് എല്ലാത്തിനുമുപരി ആത്മനും ലിംഗമാണ്. ഇനി ലിംഗം മാത്രമല്ല, യോനിയുമുണ്ട്.അത് ലിംഗപീഠ മെന്നറിയപ്പെടുന്നു. ലിംഗത്തെ ഊർദ്ധ്വമായ ത്രികോണം കൊണ്ടാണ് സൂചിപ്പിക്കുന്നതെങ്കിൽ യോനി അധോമുഖമായ ത്രികോണമാണ്. അത് ശിവശക്തി സംയോഗം തന്നെയാണ്. പക്ഷെ അതിനെ ലൈംഗികതയിലേക്ക് മാത്രമായി ഒതുക്കാനാവില്ലെന്ന് മാത്രം. പ്രപഞ്ചത്തിൽ വൈദ്യുതി മുതൽ കാന്തിക ശക്തി വരെയുള്ള സകല ഊർജ്ജത്തിന്റെയും കൂടെ ലൈംഗികതയുമായും ബന്ധിപ്പിക്കാമെന്ന് മാത്രം.

എന്തിനേയുമേതിനേയും ലൈംഗികതയുമായി ബന്ധിപ്പിക്കാനാരംഭിച്ചത് ഒരു പക്ഷെ മന:ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡിന് ശേഷമാകണം. കലയേയും സാഹിത്യത്തേയും അദ്ധ്യാത്മികതേയും എന്നു വേണ്ട ഒരു മനുഷ്യായുസ്സിൽ ഇടപെടുന്ന സകലതിനേയും ലൈംഗികതയുമായി ബന്ധിപ്പിച്ച് തുടങ്ങിയത് ഒരു പക്ഷെ അദ്ദേഹത്തിൽ നിന്നാകണം.എന്തായാലും ഹൈന്ദവമായ സകലതും ലൈംഗികതൃഷ്ണയുടെ ഉപോൽപ്പന്നങ്ങൾ മാത്രമാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രത ഈയിടെയായി വളരെയധികമാണ്. അത് ശിവലിംഗത്തിൽ മാത്രമൊതുങ്ങുന്ന ഒന്നല്ല. എല്ലാ ഹിന്ദു ദേവീ-ദേവന്മാരിലും അത് തിരുകിക്കയറ്റാൻ ശ്രമങ്ങളുണ്ട്. അതിന് വേണ്ടി മാത്രായി പഠനങ്ങളും ഗവേഷണങ്ങളും ചെയ്യുന്നവർ വരെയുണ്ട്.

ലൈംഗികതയും അതുമായി ബന്ധപ്പെട്ടവയുമെല്ലാം മോശമായതാണെന്ന് പറഞ്ഞതിലർത്ഥമില്ല. അതു കൊണ്ട് തന്നെ സൃഷ്ടിയുടെ ആദി കാരണമെന്ന അർത്ഥത്തിൽ ഒരുവനിൽ ജീവന്റെ വിത്തിടുന്ന ജനനേന്ദ്രിയങ്ങളേക്കൂടി ലിംഗവും യോനിയും അനുസ്മരിപ്പിക്കുന്നതിൽ അപമാനമൊന്നും തോന്നേണ്ട കാര്യമൊന്നുമില്ല താനും. പക്ഷെ എന്തിലുമേതിലും ആ വ്യാഖ്യാനം കൂട്ടിയോജിപ്പിക്കുന്നതോടെ അതിന്റെയെല്ലാം ആദ്ധ്യാത്മിക യോഗവശങ്ങൾ മറഞ്ഞു പോകുന്നു. ലൈംഗികതയും അതുമായി ബന്ധപ്പെട്ടവയെല്ലാം തന്നെ വളരെ സുലഭമായി ലഭ്യമാകുമ്പോൾ യഥാർത്ഥമായ ആദ്ധ്യാത്മികതയോ സർഗ്ഗവൈഭവമോ ഒന്നും അങ്ങനെയായിരിക്കില്ല. ലൈംഗികത പോലെ എല്ലാർക്കുമെളുപ്പത്തിൽ ഇവയൊന്നും അങ്ങനെ കിട്ടുകയില്ല. ചുരുക്കത്തിൽ അതറിയാൻ തലച്ചോറിന്റെ സ്ഥാനത്ത് ലൈംഗികാവയവം സ്ഥാപിച്ചവർക്ക് യോഗമില്ലാന്ന് തന്നെ.

അന്തരാത്മാവിലെ ശിവലിംഗദർശനമെന്നാൽ അത് മനോവികാസത്തിന്റെ , അപരിമേയമായ ഊർജ്ജത്തിന്റെ, അനന്യമായ ശാന്തിയുടെ അനുഭവമണ്ഡലത്തിലൂടെയുള്ള യാത്രയാണ്. മൂന്നാം തൃക്കണ്ണിന്റെ ഉണർവ്വാണ്. ഈ ശിവരാത്രി ഓരോരുത്തർക്കും ആ ലക്ഷ്യത്തിലേക്കുള്ള ചവിട്ടു പടിയാകട്ടെ.

 

 

Tags: Lord ShivaMaha Shivaratri
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies