വാഷിംഗ്ടൺ : ബോയിംഗിൽ നിന്ന് 200-ൽ അധികം വിമാനങ്ങൾ വാങ്ങാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർലൈനുകളും ബോയിംഗും തമ്മിലുള്ള ചരിത്രപരമായ കരാറാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. കരാറിലൂടെ 200-ലധികം അമേരിക്കൻ നിർമ്മിത വിമനങ്ങൾ വാങ്ങുമെന്ന പ്രഖ്യാപനത്തിൽ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
44 സംസ്ഥാനങ്ങളിലായി ഒരു ദശലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾക്ക് ഇതിലൂടെ ജോലി ലഭിക്കും. ഈ പ്രഖ്യാപനം യുഎസ്-ഇന്ത്യ സാമ്പത്തിക പങ്കാളിത്തത്തെ കൂടുതൽ ദൃഢപ്പെടുത്തുമെന്നും അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോയിംഗിൽ നിന്ന് 34 ബില്യൺ ഡോളറിന് 220 വിമാനങ്ങളാണ് എയർ ഇന്ത്യ വാങ്ങുന്നത്.
Comments