പുതപ്പിനടിയിൽ 5 ദിവസം പ്രായമുള്ള കുഞ്ഞുണ്ട്; ആ മകന് തൻ്റെ അച്ഛൻ കള്ളനല്ല എന്ന് പറയാൻ കഴിയണം; വംശീയത തലയ്ക്കു പിടിച്ചവർ പാവം മനുഷ്യനെ കൊന്നു കളഞ്ഞു: പി.ശ്യാംരാജ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുതപ്പിനടിയിൽ 5 ദിവസം പ്രായമുള്ള കുഞ്ഞുണ്ട്; ആ മകന് തന്റെ അച്ഛൻ കള്ളനല്ല എന്ന് പറയാൻ കഴിയണം; വംശീയത തലയ്‌ക്കു പിടിച്ചവർ പാവം മനുഷ്യനെ കൊന്നു കളഞ്ഞു: പി.ശ്യാംരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2023, 11:02 am IST
Facebook
Twitter
WhatsAppTelegram

കൽപ്പറ്റ: മോഷണം നടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച വനവാസി യുവാവ് തൂങ്ങി മരിച്ചത് കേരള മനസാക്ഷിയെ ഞെട്ടിച്ച വാർത്തയാണ്. കൽപറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയൽ കോളനിയിലെ വിശ്വനാഥൻ ആണ് മരിച്ചത്. ദാരുണമായ സംഭവം നടന്നിട്ടും സർക്കാരോ പോലീസോ വേണ്ട വിധത്തിൽ ഇടപെടാത്തതതും മുഖ്യമന്ത്രി പിണറായി വിജയൻ സംഭവത്തിൽ പ്രതികരിക്കാത്തതും വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. വിശ്വനാഥന്റെ മകന് തന്റെ അച്ഛൻ ഒരു കള്ളനല്ലായിരുന്നുവെന്ന് അന്തസോടെ പറയണമെങ്കിൽ കേസ് സത്യസന്ധമായി അന്വേഷിച്ച് കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്ന് യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ് പറഞ്ഞു.

‘ആ പുതപ്പിനടിയിൽ വിശ്വനാഥന്റെ 5 ദിവസം പ്രായമുള്ള കുഞ്ഞുണ്ട്. നീണ്ട 8 വർഷങ്ങളുടെ കാത്തിരുപ്പിന് ശേഷമുണ്ടായ പൊൻകുഞ്ഞ്. അവനെ കാണാനും ഒന്നെടുത്ത് ഉമ്മ വയ്‌ക്കാനുമായിരുന്നു വിശ്വനാഥൻ വയനാട്ടിലെ തന്റെ കുടിയിൽ നിന്നും പരിഷ്കൃതരുടെ(?) ഇടമായ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിച്ചത്. പക്ഷേ, വംശീയത തലയ്‌ക്കു പിടിച്ച മനുഷ്യത്വം തൊട്ടു തീണ്ടാത്ത ഒരു കൂട്ടം മനുഷ്യർ ചേർന്ന് അയാളെ കൊന്നു കളഞ്ഞു. ബിജെപി വയനാട് ജില്ല അദ്ധ്യക്ഷൻ കെ.പി മധു, എസ്ടി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ മുകുന്ദൻ പള്ളിയറ എന്നിവരോടൊപ്പം വിശ്വനാഥന്റെ വീട്ടിൽ പോയിരുന്നു. തളർന്നിരിക്കുന്ന ഭാര്യയേയും, 5 ദിവസം പ്രായമായ കുട്ടിയേയും കണ്ടു. ആദ്യം വീട്ടുകാർ സംസാരിക്കുവാൻ കൂട്ടാക്കിയില്ല. പിന്നീട് കേന്ദ്ര പട്ടികവർഗ കമ്മീഷന് പരാതി നൽകിയ ആളാണെന്ന് പറഞ്ഞപ്പോഴാണ് സംസാരിക്കാൻ കൂട്ടാക്കിയത്’.

‘നിങ്ങൾ ആർക്കെതിരെയാണ് പരാതി കൊടുത്തത്? എന്റെ ഭർത്താവിനെ കള്ളനെന്ന് വിളിച്ച മെയ്ൻ ഗേറ്റിലെ സെക്യൂരിറ്റിമാർക്കെതിരെ പരാതി കൊടുത്തോ? ഭർത്താവിനെ കാണാനില്ലെന്ന് പരാതി പറഞ്ഞിട്ടും കേസെടുക്കാത്ത പോലീസിനെതിരെ പരാതി കൊടുത്തോ? എന്റെ ഭർത്താവ് ഭയന്നോടി ഇരുട്ടത്ത് മറഞ്ഞപ്പോൾ തിരിഞ്ഞു നോക്കാതെ, അയാളെ അവിടെങ്ങാനും പോയി നോക്കാൻ പറഞ്ഞ പേരറിയാത്ത (കേരള മനസാക്ഷിയെ പ്രതിനിധീകരിക്കുന്ന) ആളുകൾക്കെതിരേ കേസു കൊടുത്തോ? എന്റെ ഭർത്താവ് കളളനല്ല. അദ്ദേഹത്തിന്റെ കയ്യിൽ പണമുണ്ടായിട്ടും അദ്ദേഹമെന്തിന് കക്കാൻ പോകണം?’

‘പ്രിയപ്പെട്ട കേരള സമൂഹമേ, വിശ്വനാഥൻ കള്ളനല്ല. അയാളതു ചെയ്യുകയുമില്ല. ഇനി വളർന്നു വരുന്ന ആ മകനെങ്കിലും തന്റെ അച്ഛൻ ഒരു കള്ളനല്ലായിരുന്നുവെന്ന് അന്തസോടെ പറയാൻ കഴിയണം. അതിന് ഈ കേസ് സത്യസന്ധമായി അന്വേഷിച്ച് കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണം. അല്ലെങ്കിൽ ചരിത്രം നമുക്ക് മാപ്പ് തരില്ല. ഒരു കാര്യമുറപ്പാണ് വനവാസിയായ വിശ്വനാഥന് മൃഗങ്ങളിൽ നിന്നൊരിക്കലും ഇങ്ങനൊരാക്രമണം ഉണ്ടായിട്ടില്ല. അതേ, മനുഷ്യത്വമല്ല, മൃഗത്വമാണ് ഭേദം’ എന്ന് പി.ശ്യാംരാജ് പറഞ്ഞു.

Tags: wayanadutribal manP Shyam Rajsucide
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies