ലൈഫ് മിഷൻ കോഴ; സംശയത്തിന്റെ കുന്തമുന മുഖ്യമന്ത്രിയിലേയ്ക്ക്; ശിവശങ്കർ പിണറായിയുടെ പ്രതിപുരുഷൻ; അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: കെ.സുരേന്ദ്രൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലൈഫ് മിഷൻ കോഴ; സംശയത്തിന്റെ കുന്തമുന മുഖ്യമന്ത്രിയിലേയ്‌ക്ക്; ശിവശങ്കർ പിണറായിയുടെ പ്രതിപുരുഷൻ; അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2023, 01:13 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയിൽ സംശയങ്ങൾ നീളുന്നത് മുഖ്യമന്ത്രിയിലേയ്‌ക്കാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസ് അട്ടിമറിക്കാൻ പലപ്പോഴായി പിണറായി വിജയൻ ശ്രമിച്ചു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. ശിവശങ്കർ മുഖ്യമന്ത്രിയുടെ പ്രതിപുരുഷനാണെന്നും ലൈഫ് മിഷൻ അഴിമതിയിൽ സർക്കാരിനുള്ള പങ്ക് എന്താണെന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ തുറന്നടിച്ചു.

‘ഇരുപത് കോടിയുടെ ധനസഹായം ലൈഫ് മിഷന് നൽകിയതിലാണ് ഭീമമായ കോഴ നടന്നിരിക്കുന്നത്. നാലു കോടിയിലധികം രൂപ ഈ ഇനത്തിൽ കൈക്കൂലി ആയി നൽകിയെന്നാണ് കേസ്. അതിൽ വലിയ ഒരു തുക കൈപ്പറ്റിയിരിക്കുന്നത് ശിവശങ്കരനാണ്. ലൈഫ് മിഷൻ കോഴക്കേസ് ഇഡി അന്വേഷിക്കാൻ ആരംഭിച്ച സമയത്ത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ലൈഫ് മിഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും വിജിലൻസ് പിടിച്ചെടുത്തിരുന്നു. അതിനുശേഷം, ലൈഫ് മിഷനുമായി ബന്ധപ്പെട്ട് അന്വേഷങ്ങൾ തടസ്സപ്പെടുത്താൻ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപ്പെട്ടു. സിബിഐ അന്വേഷണം തടസ്സപ്പെടുത്താൻ സുംപ്രീംകോടതിയിൽ കോടി കണക്കിന് രൂപ ചിവലവഴിച്ച് അഭിഭാഷകരെ വച്ചു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ ജുഡീഷ്യൽ കമ്മീഷനെ വച്ചു. ഒരു സർക്കാർ ഇത്രയും പെടാപ്പാട് പെടുന്നത് എന്തിനാണെന്ന് ചിന്തിക്കണം’.

‘ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസിലെ വസ്തുതകൾ പുറത്തു വരാതിരിക്കാൻ ആദ്യം മുതലെ പരിശ്രമിച്ചത് മുഖ്യന്ത്രി പിണറായി വിജയനാണ്. ശിവശങ്കർ അന്വേഷണ ഏജൻസികളോട് സഹകരിക്കാനും തയ്യാറാകുന്നില്ല. ലൈഫ് മിഷന്റെ അഴിമതിയുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം നീളുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലേയ്‌ക്കാണ്. മുഖ്യമന്ത്രി അറിയാതെ ശിവശങ്കർ തട്ടിപ്പ് നടത്തുകയില്ല. സ്വർണക്കള്ളക്കടത്ത് കേസിലും ഡോളർ കേസിലും ലൈഫ് മിഷനിലും പ്രതി സ്ഥാനത്തുള്ള ശിവശങ്കരന്റെ എല്ലാ പ്രവൃത്തികളും മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണ്. സ്വർണക്കള്ളക്കടത്തു കേസിൽ തൊണ്ടിയായ സ്വർണം വിട്ടുകിട്ടാൻ ശിവശങ്കർ മുഖ്യമന്ത്രിയെ വിളിച്ചു എന്ന് ബിജെപി ആരോപിച്ചിരുന്നു. അന്ന്, എല്ലാവരും ബിജെപിയെ ആക്ഷേപിച്ചു. എന്നാൽ, അന്വേഷണം സംഘം അത് കണ്ടെത്തി ശിവശങ്കറിനെ അറസ്റ്റ് ചെയ്തു’.

‘ശിവശങ്കർ പിണറായിയുടെ പ്രതിപുരുഷനാണ്. മുഖ്യമന്ത്രിക്ക് വേണ്ടി ഒപ്പിടാൻ അവകാശമുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സർവ്വാധികാരിയായിരുന്നു. അതുകൊണ്ട് ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ലൈഫ് മിഷൻ കോഴ ഇടപാട് അട്ടിമറിക്കാൻ എന്തിനാണ് സർക്കാർ സംവിധാനങ്ങളെ ഉപയോ​ഗിച്ചതെന്ന് പിണറായി വിജയൻ വ്യക്തമാക്കണം. കപ്പലിന്റെ അകത്തു തന്നെയാണ് കള്ളൻ. സംശയത്തിന്റെ കുന്തമുന മുഖ്യമന്ത്രിയിലേയ്‌ക്കാണ് തിരിയുന്നത്. സാധാരണക്കാർക്ക് വീട് വയ്‌ക്കാനുള്ള പണത്തിലാണ് കൊള്ള നടന്നിരിക്കുന്നത്. അഴിമതിയുടെ എല്ലാം സൂത്രധാരൻ പിണറായി വിജയനാണ്’ എന്നും സുരേന്ദ്രൻ തുറന്നടിച്ചു.

Tags: K Surendranlife missionPinarayi VijayanM Sivasankar
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies