ഇസ്ലാമാബാദ്: പാകിസ്താനിൽ തടവിലായിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ചു. അതിർത്തി കടന്ന് പാകിസ്താനിലെത്തിയ രണ്ട് പേരെയാണ് വർഷങ്ങൾക്ക് ശേഷം മോചിപ്പിച്ചത്. കഴിഞ്ഞ ദിവസം അട്ടാരി-വാഗാ അതിർത്തിയിലൂടെയാണ് ഇരുവരും രാജ്യത്തേക്ക് എത്തിയത്.
തടവിൽ കഴിഞ്ഞിരുന്ന രാജു അഞ്ചു വർഷം മുമ്പ് അബദ്ധത്തിൽ പാകിസ്താനിലേക്ക് പ്രവേശിക്കുകയായിരുന്നു. രണ്ടാമത്തെ തടവുകാരനായ ജെംബ്ര റാം ജെംബ്ര റാം രണ്ടര വർഷം മുൻപാണ് പാകിസ്താനിലകപ്പെട്ടു പോയത്. രാജു അഞ്ച് വർഷവും ജെംബ്ര റാം രണ്ടര വർഷവും പാക് ജയിലിലായിരുന്നു. പാക് ജയിലിൽ ഇത്രയും വർഷം നരകയാതന അനുഭവിക്കുകയായിരുന്നുവെന്നും ഇരുവരും പറഞ്ഞു.
ഇരുവരും ഇന്ത്യൻ ഭരണകൂടത്തിന് നന്ദി അറിയിച്ചു. പാക് ജയിലുകളിൽ നിരവധി ഇന്ത്യക്കാർ ദുരിതം അനുഭവിക്കുകയാണെന്നും അവരെയും രക്ഷപ്പെടുത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
Comments