'നിനക്കൊരു ജോലി വാങ്ങിത്തരാൻ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്'; പിണറായി വിജയന് കുരുക്കായി ശിവശങ്കർ-സ്വപ്ന ചാറ്റ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നിനക്കൊരു ജോലി വാങ്ങിത്തരാൻ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്’; പിണറായി വിജയന് കുരുക്കായി ശിവശങ്കർ-സ്വപ്ന ചാറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2023, 10:44 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിക്ക് കുരുക്കായി വാട്സ്ആപ്പ് ചാറ്റ്. എം.ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റാണ് പുറത്ത് വന്നിരിക്കുന്നത്. ലൈഫ് മിഷൻ കേസിൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വാട്സ്ആപ്പ് ചാറ്റ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചാറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് പരാമർശിക്കുന്നുണ്ട്. സ്വപ്നാ സുരേഷിന് ജോലിവാങ്ങി നൽകണമെന്ന് മുഖ്യമന്ത്രി തന്നോട് പറഞ്ഞുവെന്നുള്ള ശിവശങ്കറിന്റെ സന്ദേശമാണ് റിപ്പോർട്ടിലുള്ളത്.

2019 ജൂലായ് 31-ന് അയച്ച ചാറ്റാണ് ഇത്. രാത്രി 11.46-നാണ് സ്വപ്നയ്‌ക്ക് ശിവശങ്കർ സന്ദേശം അയച്ചിരിക്കുന്നത്. ‘നിനക്കൊരു ജോലി വാങ്ങിത്തരാൻ സിഎം എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ, അത് വലിയ പദവിയൊന്നുമാകില്ല, ശമ്പളം നേരത്തേയുള്ളതിന്റെ ഇരട്ടി കിട്ടുകയും ചെയ്യും’ എന്നാണ് ശിവശങ്കറിന്റെ സന്ദേശം. ഇതേക്കുറിച്ച് ശിവശങ്കറിനോട് ചോദിച്ചതിൽ, ജോലിനഷ്ടമായ സ്വപ്നയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നായിരുന്നു ശിവശങ്കറിന്റെ മറുപടി.

സ്പേസ് പാർക്ക് പ്രോജക്ടിനായി സ്വപ്നയെ പിഡബ്ല്യു‍സി തിരഞ്ഞെടുത്ത വിവരം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായി ശിവശങ്കർ സമ്മതിച്ചു(നയതന്ത്ര സ്വർണക്കടത്തു നടക്കുന്ന സമയം സ്വപ്നാ സുരേഷ് സ്പേസ് പാർക്കിൽ ജോലി ചെയ്യുകയായിരുന്നു). നാലരക്കോടിയുടെ കമ്മീഷൻ തുകയിൽ സർക്കാർ പ്രതിനിധികൾക്കും പണം നൽകിയെന്ന മൊഴിയിലും ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കമ്മീഷൻ ഇടപാടുകളിലെ ഉന്നത ബന്ധങ്ങളിലേയ്‌ക്ക് അന്വേഷണം കടന്നിരിക്കുകയാണ്.

Tags: swpna sureshPinarayi VijayanM Sivasankarwhatsapp chat
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies