ഗുവാഹട്ടി: ഗുവാഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സന്ദീപ് മേത്ത സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞദിവസം രാജ്ഭവനിലെ ദർബാർ ഹാളിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ അസം ഗവർണർ ജഗദീഷ് മുഖി അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.അടുത്തിടെ ജസ്റ്റിസ് ആർഎം ഛായ വിരമിച്ചതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ഗ്രാമവികസന മന്ത്രി രഞ്ജീത് ദാസ്, അഡ്വക്കേറ്റ് ജനറൽ അസം ദേവജിത് സൈകിയ, ഗുവാഹട്ടി ഹൈക്കോടതി ജഡ്ജിമാർ, നിയമ സഭാംഗങ്ങൾ, സർക്കാർ ചീഫ് സെക്രട്ടറി, ഡിജിപി ജി.പി.സിംഗ്, അഡീ. ചീഫ് സെക്രട്ടറി സെയ്ദിൻ അബ്ബാസിയും സംസ്ഥാന സർക്കാരിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
Comments