ബെംഗളൂരു : ബെംഗളൂരുവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സംസ്ഥാന സർക്കാർ മുൻഗണന നൽക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ബെംഗളൂരുവിലെ ഗതാഗതം, റോഡുകൾ, തുടങ്ങി മറ്റ് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുമെന്നും വിവിധ പദ്ധതിക്കൾക്കായുളള ഫണ്ടുകൾ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യ എനർജി വീക്ക് ,എയ്റോ ഇന്ത്യ ഷോ, ജി-20 മീറ്റിംഗുകളുടെ ബ്രാൻഡുകൾ എല്ലാം ബെംഗളൂരുവിലാണ്. ഈ പരിപാടികളുടെ15 കൺവെൻഷനുകളും ബെംഗളൂരുവിലാണ് നടന്നത്. അന്തരാഷ്ട്ര തലത്തിൽ ബെംഗളൂരുവിനെ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും കൂടുതൽ കൺവെൻഷനുകൾ ,കോൺഫറൻസുകൾ, വർക്കഷോപ്പുകൾ തുടങ്ങിയവ നടക്കുന്നത് ബെംഗളൂരുവിലാണ്.
ബെംഗളൂരുവിലെ വിവിധ മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനായി ബിജെപി എംഎൽഎമാർക്ക് 6,000 കോടി രൂപ അനുവദിച്ചിട്ടുണ്ടായിരുന്നു. 1.25 കോടിജനസാന്ദ്രതയുളള ഈ നഗരത്തിൽ നിലവിലുളള വാഹനങ്ങൾക്കധീതമായി 5,000 വാഹനങ്ങൾ പുതുതായി ദിനംപ്രതി റോഡിലിറങ്ങുന്നുണ്ട്. അതിനാൽ നിലവിലുളള റോഡുകളുടെ വികസനത്തിനുള്ള പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും ബെംഗളൂരു നഗരത്തിന്റെ വളർച്ചയ്ക്ക് കാര്യമായ സംഭാവനകൾ നൽകിയിരുന്നതായും ബൊമ്മൈ പറഞ്ഞു. ബെംഗളൂരുവിലെ 21 സ്കൂളുകളുടെ നവീക്കരണം, അമൃത് പദ്ധത്തിയുടെ ഭാഗമായ 72 കുടിവെളള ടാങ്കളുടെയും പൂന്തോട്ടങ്ങളുടെയും വികസന പ്രവർത്തനങ്ങൾ നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments