വാഷിങ്ടൺ: യൂട്യൂബിന്റെ മേധാവിയായി ഇന്ത്യൻ വംശജനായ നീൽ മോഹൻ നിയമിതനായി. ഒമ്പത് വർഷത്തെ സേവനത്തിന് ശേഷം സൂസൻ ഡയാൻ വോജിസ്കി സി.ഇ.ഒ. സ്ഥാനമൊഴിയുന്നതിന് പിന്നാലെയാണ് നിൽ മോഹന്റെ സ്ഥാനലബ്ദി. നിലവിൽ യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു അമ്പതുകാരനായ നീൽ മോഹൻ.
2008-ൽ ആണ് നീൽ മോഹൻ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി യൂട്യൂബിൽ എത്തിയത്. മൈക്രോസോഫ്റ്റ്, സ്റ്റിച്ച് ഫിക്സ് എന്നീ കമ്പനികളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.സ്റ്റാൻഫോഡ് സർവ്വകലാശാലയിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, എംബിഎ എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.
ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഐബിഎം തുടങ്ങി പ്രധാനപ്പെട്ട ടെക് കമ്പനികളുടെ തലപ്പത്ത് നിലവിൽ ഇന്ത്യൻ വംശജരാണ് ഉള്ളത്. സുന്ദർ പിച്ചെ, സത്യൻ നൊദല്ല, അരവിന്ദ് കൃഷണൻ എന്നിവർക്കൊപ്പമാകും ഇനി നീൽ മോഹന്റെ സ്ഥാനവും.
Comments