പാർക്കിംഗ് തർക്കം: ഡൽഹിയിൽ അച്ഛനും മകനും വെടിയേറ്റു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാർക്കിംഗ് തർക്കം: ഡൽഹിയിൽ അച്ഛനും മകനും വെടിയേറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2023, 02:25 pm IST
GUN shot

gun shot shooting

FacebookTwitterWhatsAppTelegram

 

ന്യൂഡൽഹി : ഡൽഹിയിൽ പാർക്കിംഗ് തർക്കത്തിന്റെ പേരിൽ ഒരു സംഘം ആളുകൾ അച്ഛനെയും മകനെയും വെടിവച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ യമുന വിഹാർ പ്രദേശത്ത് ഇന്നലെ രാത്രിയാണ് സംഭവം. ഒളിവിലുള്ള പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചതായും ഡൽഹി പൊലീസ് അറിയിച്ചു.

അക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ വീരേന്ദ്ര അഗർവാളിനെയും മകൻ ശുഭം അഗർവാളിനെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. അതേസമയം, നാട്ടുകാരുടെ മർദനമേറ്റ പ്രതികളിലൊരാൾ ഇപ്പോൾ അബോധാവസ്ഥയിലാണെന്നും ചോദ്യം ചെയ്യുന്നതിനായി ബോധം തെളിയുന്നത് വരെ കാത്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി അച്ഛനും സഹോദരനും വീട്ടിലേക്ക് വരുമ്പോൾ സമീപത്തെ റോഡിൽ മറ്റൊരു കാർ തടയുകയായിരുന്നു. തുടർന്ന് വാഹനം നീക്കം ചെയ്യാൻ കാർ ഉടമയോട് ആവശ്യപ്പെ‍ട്ടപ്പോൾ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് വെടിയേറ്റ വീരേന്ദ്ര അഗർവാളിന്റെ രണ്ടാമത്തെ മകൻ സൗരഭ് അഗർവാൾ പറഞ്ഞു.

തർക്കത്തിനിടയിൽ കാറിന്റെ ഉടമസ്ഥന്റെ കൂടെയുള്ള സംഘത്തിലെ ഒരാൾ വെടിയുതിർക്കുകയായിരുന്നു. തന്റെ പിതാവ് ഇപ്പോൾ ഗുരുതരാവസ്ഥയിലാണെന്നും സൗരഭ് കൂട്ടിചേർത്തു. സംഭവത്തെ തുടർന്ന് അക്രമത്തിനിരയായവരുടെ വീടിന് പുറത്ത് പോലീസിനെ വിന്യസിച്ചതായി ഉന്നത പോലീസുദ്യോഗസ്ഥൻ അറിയിച്ചു.

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന പ്രതികളും പരിക്കേറ്റ വീരേന്ദ്ര അഗർവാളും മകൻ ശുഭം അഗർവാളും തമ്മിൽ പാർക്കിങ്ങിനെ ചൊല്ലി വഴക്കുണ്ടായി. തുടർന്ന് നാട്ടുകാർ ഇടപെട്ട് വാക്ക് തർക്കം പരിഹരിച്ചതോടെ ഇരുകൂട്ടരും പിരിഞ്ഞ് പോയെന്നും ഡൽഹി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു

എന്നാൽ കാർ ഉടമ ആരിഫ് മറ്റ് രണ്ട് സുഹൃത്തുക്കളുമായി പരിക്കേറ്റ വീരേന്ദ്രയുടെ വീട്ടിലേക്ക് പോകുകയും തർക്കം ഉണ്ടായതിനെ തുടർന്ന് പ്രതി വീരേന്ദ്രയ്‌ക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. ഇതോടെ നാട്ടുകാർ ഒത്തുകൂടി അക്രമികളെ മർദിച്ചു. ഇതിനിടെ അവരിൽ ഒരാൾക്ക് ബോധം നഷ്ടപ്പെട്ടെന്നും പോലീസ് പറഞ്ഞു. നിലവിൽ ആരിഫും മറ്റ് കൂട്ടാളികളും ഒളിവിലാണ്. ഇവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

Tags: Delhigun shot
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies