ന്യൂഡൽഹി: ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ തുർക്കിയിലെ പത്തു ദിവസത്തെ രക്ഷാ പ്രവർത്തനങ്ങൾക്ക് ശേഷം തിരിച്ച് ഇന്ത്യയിലേക്കെത്തി. ഭൂചലനത്തിൽ തകർന്ന തുർക്കിയിൽ രക്ഷാ പ്രവർത്തനത്തിനായി രാജ്യത്തുനിന്ന് പുറപ്പെട്ട 47 അംഗങ്ങളും റാംബോ, ഹണി എന്നി ഡോഗ് സ്‌ക്വാഡുകളുമാണ് തിരിച്ചെത്തിയത്. ഉൾനാടുകളിലെ രക്ഷാ പ്രവർത്തനങ്ങൾ കഴിഞ്ഞ് തിരിച്ചെത്തിയ സേനാംഗങ്ങൽക്ക് തുർക്കിയിലെ അദാന വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണമായിരുന്നു നൽകിയത്
തുർക്കിയിലെ സ്ഥിതി അതീവ ഗുരുതരമായിരുന്നു. ഭൂചലനത്തിൽ തകർന്ന തുർക്കിയിൽ രക്ഷാ പ്രവർത്തനങ്ങൾക്കായി ഒറ്റക്കെട്ടായി സേന പ്രവർത്തിച്ചിരുന്നു. സേനയിൽ അഞ്ച് സ്ത്രീകൾ ഉണ്ടായിരുന്നു. കൂടാതെ ദുരിതബാധിതർക്ക് വൈകാരികമായ എല്ലാ സഹായങ്ങളും സേന നൽകിയതായി എൻഡിഎഫ് സേനാ ഉദ്യോഗസ്ഥ ശിവാനി അഗ്രവാൾ പറഞ്ഞു.
‘വസുദൈവ കുടുംബകം’ എന്ന ആശയത്തിൽ ഇന്ത്യ പ്രവർത്തിക്കുകയാണ്. ദുരിതത്തിലായ തുർക്കിയ്‌ക്കും സിറിയക്കും അടിയന്തിര സഹായങ്ങൾ നൽകിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
തുർക്കിയിലും സിറിയയിലും രക്ഷാ പ്രവർത്തനം നടത്താനായി ഇന്ത്യൻ സർക്കാർ ആരംഭിച്ച ‘ഓപ്പറേഷൻ ദോസ്ത് ‘പ്രകാരം നിരവധി അടിയന്തിര സഹായങ്ങൾ കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. ജീവൻ രക്ഷാ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സംരക്ഷണ വസ്തുക്കൾ ഉപ്പെടെ നിരവധി സഹായങ്ങൾ ഇവയിൽ ഉൾപ്പെടുന്നു.
ദേശീയ ദുരന്ത നിവാരണ സേന ആറു വയസുകാരിയുടെ ജീവൻ രക്ഷിച്ചത് എറെ ശ്രദ്ധേയമായിരുന്നു.രക്ഷാ പ്രവർത്തനം നടത്തുന്നതിലും കാണാതായവരെ കണ്ടെത്തുന്നതിലും സേന മികച്ച പ്രകടനം കാഴ്‌ച്ചവെക്കുകയും ചെയ്തു.7.8 റിക്ടർ സ്‌കെയിൽ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 41,000 ആളുകളുടെ ജീവൻ നഷ്ടമായിരുന്നു.
Comments