അറിയാമോ ചീറ്റയും പുളളിപ്പുലിയും തമ്മിലുള്ള വ്യത്യാസം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അറിയാമോ ചീറ്റയും പുളളിപ്പുലിയും തമ്മിലുള്ള വ്യത്യാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2023, 08:11 pm IST
FacebookTwitterWhatsAppTelegram

ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ വിമാനമാര്ഗമായി ഇന്ത്യയിലെത്തിച്ചത് വൻ വാർത്താ പ്രാധാന്യം നേടിയതാണ്. ഇന്ന് അവയെ കുനോ നാഷണൽ പാർക്കിൽ എത്തിച്ചു. ചീറ്റകളെ ഇന്ത്യയിൽ പുനരവതരിപ്പിക്കുന്നതു സംബന്ധിച്ചു ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇവ ഇന്ത്യയിൽ എത്തിയത്. എന്നാൽ നാം നിത്യവും വാർത്തകളിൽ കാണുന്നതും ചീറ്റകളോട് സാമ്യമുള്ളതുമായ മറ്റൊരു ഇനമാണ് പുള്ളിപ്പുലി. എന്താണ് ഇവ തമ്മിലുള്ള സാമ്യ-വ്യത്യസങ്ങൾ എന്ന് നമുക്കൊന്ന് നോക്കാം.

ചീറ്റകളും പുള്ളിപ്പുലികളും മാർജ്ജാര വർഗ്ഗത്തിൽ പെട്ടവരാണ്. ആഫ്രിക്കയിലാണ് ഇവയെ ധാരാളമായി കാണപ്പെടുന്നത്. കാഴ്ചയിൽ രൂപ സാദൃശ്യം തോന്നുമെങ്കിലും ഇവ രണ്ടും വ്യത്യസ്തരാണ്. ശാരീരിക മാറ്റങ്ങളും പെരുമാറ്റത്തിലും മാറ്റങ്ങളുണ്ട്. എന്നാലും പലർക്കും ചീറ്റപ്പുലികളെയും പുള്ളിപ്പുലികളെയും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.

മണിക്കൂറിൽ 80 മുതൽ 128 കിലോമീറ്റർ വരെ വേഗതയിൽ ഓടുന്ന ഏറ്റവും വേഗതയേറിയ മൃഗമാണ് ചീറ്റ. വെറും മൂന്ന് സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 95 കിലോമീറ്റർ വേഗത കൈവരിക്കാൻ അവക്ക് കഴിയും. എന്നാൽ പുള്ളിപ്പുലികൾ വേഗത്തിൽ ചാടുന്നവയാണ്. സെക്കന്റിൽ 20 മീറ്റർവരെ അകലത്തിൽ ചാടാനുള്ള കഴിവുള്ളവരാണ് ഈ മാർജ്ജാര വർഗ്ഗം. ഇവ ചാടിയും കുതിച്ചും ഇരയെ വേട്ടയാടുന്നു, തന്നെക്കാൾ വലിപ്പമുള്ള ഒരു മൃഗത്തെ കൊല്ലാൻ കഴിയുന്ന ശക്തവും എന്നാൽ ചടുലവുമായ മൃഗങ്ങളാണിവ.

ചീറ്റകളെയും പുള്ളിപ്പുലികളെയും തിരിച്ചറിയാനുള്ള ഏറ്റവും എളുപ്പ മാർഗ്ഗം അവയുടെ ശരീരത്തിലെ പാടുകൾ തന്നെയാണ്.
ചീറ്റപ്പുലികൾക്ക് ശരീരത്തിൽ കറുത്ത വലിയ പൊട്ടുകൾ പോലുള്ള പാടുകളുണ്ട്. പുള്ളിപ്പുലികൾക്ക് പൂവിതളുകൾ പോലുള്ള പാടുകളുമാണ്. പുള്ളിപ്പുലികളുടെ രോമത്തിന്റെ നിറം മഞ്ഞയും ചീറ്റകളുടെത് തവിട്ട് നിറവുമാണ്.


ചീറ്റകളുടെ മുഖത്ത് മൂക്കിനടുത്തായി കണ്ണീർ വരകളുണ്ട്. ചീറ്റകളുടെ കൺകോണിൽനിന്ന് ആരംഭിക്കുന്ന ഈ വര മൂക്കിന് താഴെ അവസാനിക്കുന്നു. മാത്രവുമല്ല തലയുടെ ആകൃതിയിലും വ്യത്യാസമുണ്ട്. ചീറ്റയ്‌ക്ക് ചെറുതും നന്നായി വൃത്താകൃതിയിലുള്ളതുമായ തലയാണുള്ളത്, എന്നാൽ പുള്ളിപ്പുലിക്ക് കൂടുതൽ നീളമേറിയ തലയും മുഖത്ത് ഇരുണ്ട കറുത്ത പാടുകളുമുണ്ട്. കൂടാതെ, ചീറ്റയ്‌ക്ക് ചെറിയ പല്ലുകളും താടിയെല്ലുകളും വലിയ മൂക്കുമാണ്. പച്ചയും നീലയും കലർന്ന നിറമുള്ള കണ്ണുകളാണ് പുള്ളിപ്പുലികൾക്ക്. ചീറ്റയ്‌ക്ക് തീയുടെ നിറമുള്ള കണ്ണുകളാണ്. ഒറ്റ നോട്ടത്തിൽ ചീറ്റപ്പുലികളെയും പുള്ളിപ്പുലികളെയും ഇത്തരത്തിൽ മനസ്സിലാക്കാൻ കഴിയും

ചീറ്റകൾക്ക് അലറാൻ കഴിയില്ല. ഉച്ചത്തിൽ കരയുന്ന ഇനമാണ് ചീറ്റകൾ. പുള്ളിപ്പുലികൾക്ക് ഉച്ചത്തിൽ അലറാൻ കഴിയും. പുള്ളിപ്പുലി പൊതുവേ ഒറ്റപ്പെട്ട മൃഗമാണ്. കൂടുതലും മറഞ്ഞിരിക്കുന്ന മൃഗമാണ് പുള്ളിപ്പുലി. അവർ പകൽ സമയത്ത് മരക്കൊമ്പുകളിലും മറ്റും ആഭയം പ്രാപിക്കുന്നു. രാത്രിയിലാണ് പൊതുവേ പുള്ളിപ്പുലികൾ വേട്ടയാടുന്നത്. പുള്ളിപ്പുലികൾക്ക് വേഗത്തിൽ നീന്താൻ കഴിയും. വെള്ളത്തെ ഇഷ്ടപ്പെടുന്ന ഇനമാണ് പുള്ളിപ്പുലികൾ. ഇവ പൊതുവേ വേട്ടയാടുന്ന ഇരയെ മരത്തിന് മുകളിൽ വെച്ചാണ് ഭക്ഷിക്കുന്നത്. പുള്ളിപ്പുലികൾ 15 വർഷം വരെ ജീവിക്കുന്നു. എന്നാൽ മൃഗശാലയിലും മറ്റും പരിപാലനം കിട്ടി ജീവിക്കുന്ന പുള്ളിപ്പുലികൾ 23 വർഷം വരെയും ജീവിക്കുമെന്നാണ് കണക്ക്. പക്ഷെ ചീറ്റകൾക്ക് 12 വർഷം വരെയാണ് ആയൂർദൈർഘ്യം.

Tags: leopardCHEETTAH
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies