തൃശ്ശൂർ: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് മദ്ധ്യപ്രദേശിൽ അപകടത്തിൽപ്പെട്ടു. ജബൽപൂരിന് സമീപമുളള കട്നിയിൽ വെച്ചാണ് സംഭവം. അപകടത്തിൽ ഒരു അദ്ധ്യാപകനും ഒരു വിദ്യാർത്ഥിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
ഏഴ് അദ്ധ്യാപകരും 60 വിദ്യാർത്ഥികളും രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചത്. ഇതിൽ ഒരു ബസാണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ട 37 പേരെ കട്നിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ രണ്ട് പേരെ ജബൽപുർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Comments