കഞ്ചാവ് വലിക്കുന്നത് ശരീരത്തിന് കേടാണെന്നാണ് നമ്മൾ വിശ്വസിക്കുന്നത് . എന്നാൽ ജർമ്മനിയിൽ കഞ്ചാവ് വലിക്കാൻ അറിയാവുന്നവരെ കാത്തിരിക്കുന്നത് 88 ലക്ഷം രൂപ ശമ്പളം കിട്ടുന്ന ജോലിയാണ് .
പുതിയ ഒരു ജോലി ഒഴിവിലേക്ക് ആളുകളെ എടുക്കുന്നുവെന്ന ജർമ്മൻ കമ്പനിയുടെ പരസ്യമാണ് സോഷ്യൽ മീഡിയയിലെ വൈറൽ വിഷയം. പ്രൊഫഷണൽ ‘കഞ്ചാവ് സ്മോക്കേഴ്സ്’ എന്ന ഒഴിവാണ് ഈ കമ്പനിയിൽ ഉള്ളത് . ഇതിനായാണ് ആളുകളെ തേടുന്നതും . കഞ്ചാവ് വലിച്ച് അതിന്റെ ഗുണനിലവാരം പരിശോധിക്കുകയാണ് ജോലി . പ്രതിഫലമായി പ്രതിവർഷം 88 ലക്ഷം രൂപ ശമ്പളവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ജർമ്മനിയിൽ നിന്നുള്ള കന്നാമെഡിക്കൽ കമ്പനിയാണ് പ്രൊഫഷണൽ കഞ്ചാവ് സ്മോക്കേഴ്സിനെ തേടുന്നത്. കന്നാമെഡിക്കൽ കഞ്ചാവ് ഒരു മരുന്നായി വിൽക്കുന്ന കമ്പനിയാണ്.
ദി സൺ റിപ്പോർട്ട് പ്രകാരം, അപേക്ഷിക്കുന്നവർ നല്ല ഒന്നാന്തരം കഞ്ചാവ് വിദഗ്ദ്ധനായിരിക്കണം ജർമ്മൻ മരിജുവാന പുകവലി അനുമതിയും ഉണ്ടായിരിക്കണം. .കൊളോൺ ആസ്ഥാനമായുള്ള കന്നാമെഡിക്കൽ, അതിന്റെ ഔഷധഗുണമുള്ള കഞ്ചാവ് ഉൽപ്പന്നം ‘മണക്കാനും അനുഭവിക്കാനും വലിക്കാനും’ കഴിയുന്ന വ്യക്തികളെ ജർമ്മനിയിലെ ഫാർമസികളിൽ വിൽക്കാൻ റിക്രൂട്ട് ചെയ്യുന്നു.
ഓസ്ട്രേലിയ, കാനഡ, പോർച്ചുഗൽ, മാസിഡോണിയ, ഡെൻമാർക്ക് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നാണ് കമ്പനിക്ക് കഞ്ചാവ് വരുന്നത് . ഇതിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനാണ് തങ്ങൾ ഇത് ചെയ്യുന്നതെന്ന് സ്ഥാപകനും സിഇഒയുമായ ഡേവിഡ് ഹെൻ ടാബ്ലോയിഡിനോട് പറഞ്ഞു. കഴിഞ്ഞ വർഷം, ജർമ്മനിയിൽ കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കാനും കുറ്റവിമുക്തമാക്കാനും ജർമ്മൻ ആരോഗ്യ മന്ത്രിയുടെ നിർദ്ദേശമുണ്ടായിരുന്നു .
Comments