കോഴിക്കോട്: പോക്സോ കേസിലെ പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഇരയുടെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ. സബ് ഇൻസ്പെകടറായിരുന്ന പുറ്റക്കാട് പീസ് നെറ്റിൽ കെ. പി ഉണ്ണിയാണ് മരിച്ചത്. അയൽവാസിയായ ഇരയുടെ വീടിന്റെ കാർ ഷെഡിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
2021-ലാണ് പോക്സോ കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. കേസ് കെട്ടിച്ചമച്ചതാണെന്ന് ഇയാൾ നേരത്തെ ആരോപിച്ചിരുന്നു. കേസിൽ ഇയാൾക്ക്
ജ്യാമം ലഭിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ പുരോഗമിക്കവെയാണ് പ്രതി ജീവനൊടുക്കിയത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Comments