പരാശക്തിയായ ഭദ്രകാളി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

പരാശക്തിയായ ഭദ്രകാളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2023, 11:23 am IST
FacebookTwitterWhatsAppTelegram

നിരാകാരവും ഏകവുമായ പരബ്രഹ്‌മത്തിൽ നിന്ന് രൂപത്തോടു കൂടി ആദ്യം പരമേശ്വരനും പിന്നീട പരാശക്തിയും ആവിർ ഭവിച്ചു. എട്ടു ഭുജങ്ങളിലും ആയുധങ്ങളോട് കൂടി പ്രത്യക്ഷപ്പെട്ട പരാശക്തിയെ ശ്രീമദ് ശിവമഹാപുരാണത്തിൽ വ്യാസൻ വിശേഷിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

“നാനാഭരണ സംയുക്താ
നാനാശക്തി സമന്വിതാഃ
നാനായുധധരാ ദേവി
ഫുല്ല പങ്കജ ലോചനാ..”

നാനാഭരണങ്ങൾ ധരിച്ചു പ്രത്യക്ഷപ്പെട്ട ശക്തി സ്വരൂപിണിയുടെ വദനഭംഗി അവർണ്ണനീയമാണ്. മായ എന്നും പ്രകൃതി എന്നുമുള്ള അപരനാമങ്ങളാൽ അറിയപ്പെടുന്ന ജഗദംബിക പല അവതാരങ്ങളും സ്വീകരിച്ചു. ബ്രഹ്‌മാവ്, മഹാവിഷ്ണു, മഹേശ്വരൻ എന്നീ ത്രിമൂർത്തികളുടെ പത്‌നിമാരായി ഭവിച്ചത് പരാശക്തിയുടെ അവതാരങ്ങളാണ്. ആദ്യം സതീദേവിയായും പിന്നീട് പാർവതീദേവിയായും അവതരിച്ചത് പരാശക്തിയുടെ പൂർണ്ണ അവതാരങ്ങളാണ്. ലക്ഷ്മിദേവിയും സരസ്വതീ ദേവിയും പരാശക്തിയുടെ അംശാവതാരങ്ങളാണ്. ദുർജ്ജനങ്ങളെ നിഗ്രഹിക്കുന്നതിനും സജ്ജനങ്ങളെ അനുഗ്രഹിക്കുന്നതിനും വേണ്ടി പല അവതാരങ്ങളും ദേവി സ്വീകരിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ഭദ്രകാളിയുടെ അവതാരം.
ദക്ഷയാഗത്തിൽ പത്‌നിയായ സതീദേവി ദേഹത്യജിച്ചതറിഞ്ഞപ്പോൾ ശിവഭഗവൻ കുപിതനായി ഭവിച്ചു. സ്വന്തം ജടപിടിച്ചു നിലത്തടിച്ചു. അപ്പോൾ അതിന്റെ ഒരു ഭാഗത്ത് നിന്ന് വീരഭദ്രനും മറു ഭാഗത്ത് നിന്ന് ഭദ്രകാളിയും അവതരിച്ചതായി ശ്രീമദ് ശിവമഹാപുരാണത്തിൽ പ്രകീർത്തിക്കുന്നു.

“മഹാകാളീ സമുത്പന്നാ
തജ്ജടാ പരഭാഗത..”
ജടയുടെ മറുഭാഗത്ത് നിന്ന് മഹാകാളി ഉദ്ഭവിച്ചു എന്നാണ് കവിവാക്യം. സതീദേവി തന്നെയാണ് ഭദ്രകാളിയായി അവതരിച്ചതെന്നാണ് വിശ്വാസം.കുംഭമാസത്തിലെ ഭരണി ഈ അവതാരരൂപിണിക്കു പ്രാധാന്യമുള്ള ദിവസമാണ് .ഭരണി നാളിൽ ദേവീക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തുന്നു. സർവൈശ്വര്യവും കൈവരുവാൻ ഭദ്രകാളിയെ പ്രീതിപ്പെടുത്തുന്നു.

ദക്ഷയജ്ഞം സംഹരിക്കുവാൻ വേണ്ടിയുണ്ടായ ഉഗ്രരൂപിണിയാണ് ഭദ്രകാളി. പല അസുരന്മാരെയും ഭദ്രകാളി സംഹരിച്ചിട്ടുണ്ട്. സ്തുതികൾ കൊണ്ടും നാമജപങ്ങൾ കൊണ്ടും ദീപാലങ്കാരങ്ങൾ കൊണ്ടും നൈവേദ്യങ്ങൾ കൊണ്ടും ക്ഷേത്രങ്ങളിലെ ദേവീ ചൈതന്യത്തെ പ്രീതിപ്പെടുത്തുന്നത് അത്യന്തം ശ്രേഷ്ഠമാണ്. ഭരണി ദിനത്തിൽ ദേവീപ്രീതികരങ്ങളായ പുസ്തകങ്ങൾ പാരായണം ചെയ്യുന്നത് വളരെ വിശിഷ്ടമാണ്.

കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാത ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക .ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ശിവപുരാണവുമായി ബന്ധപ്പെട്ട രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .

ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്

Tags: Kumbha BharaniBhadrakali
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies