ലൈഫ് ഇൻഷുറൻസ് പോളിസിയുമായി പാൻ കാർഡ് ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31- ന് അവസാനിക്കും. പോളിസി ഉടമകൾക്ക് അനായാസമായി സേവനങ്ങൾ ലഭ്യമാക്കുന്നതിനായാണ് പാൻ കാർഡ് എൽഐസി പോളിസികളുമായി ബന്ധിപ്പിക്കുന്നത്.
മൊബൈൽ നമ്പറും ഇമെയിൽ അഡ്രസും അപ്ഡേറ്റ് ചെയ്യാനും ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ പോളിസി ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിലൂടെ ഭാവിയിൽ എൽഐസിയുടെ ഐപിഒകളിൽ പോളിസി ഉടമകൾക്ക് എളുപ്പത്തിൽ പങ്കെടുക്കാൻ സാധിക്കും.
എൽ ഐ സിയുടെ ഔദ്യോഗിക വെബ്സൈറ്റ്് വഴി പാൻകാർഡ് ബന്ധിപ്പിക്കാം. എൽഐസിയുടെ https://licindia.in/Home/Online-PAN-Registration എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. പോളിസി നമ്പർ, ജനനതീയതി, പാൻ കാർഡ് വിവരങ്ങൾ എന്നിവയാണ് പ്രധാനമായും രേഖപ്പെടുത്തേണ്ടത്. തുടർന്ന് വെബ്സൈറ്റിലെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ആവശ്യമായ വിവരങ്ങൾ നിൽകി നിങ്ങൾക്ക് പാൻ കാർഡ് പോളിസികളുമായി ബന്ധിപ്പിക്കാവുന്നതാണ്. 25 കോടി ഇന്ത്യക്കാർ നിലവിൽ എൽഐസി പോളിസി ഉടമകളാണ്. 1.28 കോടി വ്യക്തിഗത പോളിസികൾ എൽഐസിക്കുണ്ട്
Comments