അമേരിക്കൻ ബഹിരാകാശ എജൻസിയായ നാസ എന്ന കേൾക്കുമ്പോൾ എന്തൊക്കയാണ് മനസ്സിൽ ഓടി വരിക. മനുഷ്യനെ ചന്ദ്രോപരിതലത്തിൽ എത്തിച്ച വിജയകരമായി ബഹിരാകാശ യാത്രകൾ പൂർത്തിയാക്കിയ ഗവേഷണ സ്ഥാപനം. കൂടാതെ റോക്കറ്റിന്റെയും സാറ്റലെറ്റിന്റെയും ബഹിരാകാശ യാത്രികരുടെയും ചിത്രങ്ങളും മനസ്സിൽ തെളിയും. എന്നാൽ സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന പല വസ്തുക്കളും കണ്ടെത്തിയത് നാസയാണെന്ന സത്യം അധികം ആർക്കും അറിയില്ല. നാസ വികസിപ്പിച്ച അഞ്ച് വസ്തുക്കൾ പരിചയപ്പെടാം..
വാട്ടർ പ്യൂരിഫയർ
ആധുനിക വാട്ടർ പ്യൂരിഫയറുകളുടെ പ്രധാന ഘടകത്തിന്റെ കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചത് നാസയാണ്. ബഹിരാകാശ യാത്രികർക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനാണിത്. മൈക്രോബിയൽ ചെക്ക് വാൾവ് എന്നാണ് ഈ ഘടകത്തിന്റെ പേര്. ജലത്തിലുള്ള സൂക്ഷമാണുക്കളെ നശിപ്പിക്കുകയാണ് ഇതിന്റെ ധർമ്മം. ഈ സാങ്കേതിക വിദ്യ സൗജന്യമായാണ് നാസ കമ്പനികൾക്ക് നൽകിയത്. ദരിദ്രരാജ്യങ്ങളിലെ കുഞ്ഞുങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കാനായിരുന്നു സാങ്കേതിക വിദ്യ കൈമാറിയത്.
വയർലെസ് ഹെഡ്ഫോൺ
ബുധൻ ഗ്രഹത്തിലെ പര്യവേഷണങ്ങൾക്കാണ് വയർലെസ് ഹെഡ് ഫോൺ നാസ വികസിപ്പിച്ചത്. പെസഫിക്ക് പ്ലാൻട്രോണിക്ക എന്ന ഓഡിയോ കമ്പനിയുമായി ചേർന്ന്
1961-ലാണ് കണ്ടെത്തൽ. എംഎസ്-50 എന്ന പേരിൽ ബഹിരാകാശ ആവശ്യങ്ങൾക്കായാണ് നിർമ്മിച്ചത്. എന്നാൽ സാധാരണക്കാരുടെ കൈകളിൽ ഇത് എത്തിച്ചേരാൻ 2000- വരെ കാത്തിരിക്കേണ്ടി വന്നു.
കോർഡ്ലെസ് വാക്വം ക്ലീനർ
കോർഡ്ലെസ് വാക്വം ക്ലീനറിന്റെ പിറവിക്ക് പിന്നിലും നാസയാണ്. ചന്ദ്ര ദൗത്യത്തിന്റെ സമയത്തായിരുന്നു അത്. ചന്ദ്രോപരിതലത്തിൽ നിന്നും വസ്തുക്കൾ ശേഖരിക്കാനാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാക്വം ക്ലീനർ വികസിപ്പിച്ചത്.
കമ്പ്യൂട്ടർ മൗസ്
നിങ്ങൾ ഡസ്ക്ക്ടോപ്പ് കമ്പ്യുട്ടർ ഉപയോഗിക്കണമെങ്കിൽ നിർബന്ധമായും മൗസ് കൂടിയെ തീരൂ. ഡഗ്ലസ് എങ്കൽബർട്ടിന്റെ പേരിലാണ് മൗസിന്റെ കണ്ടെത്തൽ എങ്കിലും ഇന്ന് കാണുന്ന തരത്തിലുള്ള മൗസിന്റെ പിന്നിൽ നാസയാണ് .1960- കാലഘട്ടത്തിലായിരുന്നു അത്.
ഡിജിറ്റൽ ഇമേജ് സെൻസർ
നിങ്ങൾക്ക് സ്മാർട്ട ഫോണിലോ ഡിഎസ്എൽആറിലോ ഫോട്ടോ എടുക്കാൻ സാധിക്കുന്നുണെങ്കിൽ അതിന് നാസയോട് നന്ദി പറയേണ്ടിവരും. ഇസ്റ്റമാൻ കോഡാക്കാണ് ക്യാമറ വികസിപ്പിച്ചതെങ്കിലും 1960- കളിൽ നാസ വികസിപ്പിച്ച സാങ്കതിക വിദ്യയാണ് എല്ലാത്തിന്റെയും അടിസ്ഥാനം.
Comments