കോട്ടയം: ട്രെയിനിൽ നിന്നും 21 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി. കാരയ്ക്കൽ എക്സ്പ്രസിന്റെ എസി കോച്ചിൽ 47-ാം നമ്പർ സീറ്റിനടിയിൽ നിന്നുമാണ് പേപ്പർ കവറിൽ പൊതിഞ്ഞ നിലയിൽ പണം കണ്ടെത്തിയത്. റെയിൽവേ പോലീസും കേരളാ പോലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെ ഇന്ന് രാവിലെ 9.30-ടെയാണ് കുഴൽപണം പിടികൂടിയത്. പണം കോടതിയ്ക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.
ഇന്ന് പാലക്കാട് നിന്നും രേഖകളില്ലാതെ റെയിൽവേ പോലീസ് പണം പിടികൂടിയിരുന്നു. ട്രെയിനിൽ കടത്തിയ 63,50000 രൂപയും 50000 രൂപ വിലമതിക്കുന്ന യുകെ പൗണ്ടുമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ രണ്ടുപേരെ ആർപിഎഫ് പിടികൂടുകയായിരുന്നു. സംഭവത്തിൽ നജീബ്, സവാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പുസ്തകമെന്ന് തോന്നിക്കും വിധം ഇരുവരുടെയും ബാഗിനുള്ളിൽ പണം പാക്ക് ചെയ്ത നിലയിലായിരുന്നു. ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിംഗ് അന്വേഷണമാരംഭിച്ചു.
Comments