ലക്നൗ : അഴുക്കുചാലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. ആഗ്രയിൽ പ്രകാശ്പുരത്തിന് സമീപം കഴിഞ്ഞ ദിവസമാണ് അഴുക്കുചാലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാതശിശുവിനെ കണ്ടെത്തിയത്. പ്രകാശ്പുര പ്രദേശവാസികളായ സഹോദരങ്ങളാണ് കുഞ്ഞിനെ കണ്ടത്. മാലിന്യ കൂമ്പാരത്തിനിടയിൽ അവശനിലയിൽ കുഞ്ഞ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സഹോദരങ്ങൾ കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഇരുവരും കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. കുഞ്ഞ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. അതേസമയം, സംഭവത്തെക്കുറിച്ച് അറിഞ്ഞ ചിലർ കുട്ടിയെ ദത്തെടുക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Comments