നിന്റെ സ്‌നേഹവും ഓർമ്മകളുമാണ് ഞങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത്, അഞ്ചാം ചരമ വാർഷികത്തിൽ ശ്രീദേവിയെ ഓർത്ത് ബോണീ കപൂർ
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നിന്റെ സ്‌നേഹവും ഓർമ്മകളുമാണ് ഞങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത്, അഞ്ചാം ചരമ വാർഷികത്തിൽ ശ്രീദേവിയെ ഓർത്ത് ബോണീ കപൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2023, 07:42 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : അന്തരിച്ച നടി ശ്രീദേവിയുടെ അഞ്ചാം ചരമവാർഷികത്തിന് മുന്നോടിയായി ഭാര്യയെ അനുസമരിച്ച് ഇൻസ്്റ്റാഗ്രാമിൽ വികാരഭരിതമായ പോസ്റ്റ് പങ്കിട്ട് ബോണി കപൂർ. പോസ്റ്റിനൊപ്പം ശ്രീദേവിയുടെ മനോഹരമായ ഒരു ചിത്രവും ബോണി പങ്കുവെച്ചു.

അഞ്ച് വർഷം മുമ്പ് നീ ഞങ്ങളെ വിട്ടുപോയി, നിന്റെ സ്‌നേഹവും ഓർമ്മകളുമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. അവയെല്ലാം എന്നേക്കുമായി ഞങ്ങളോടൊപ്പം നിലനിൽക്കും എന്നായിരുന്നു ബോണി കപൂർ കുറിച്ചത്. നിരവധി ആരാധകരും താരങ്ങളും പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മക്കളായ ജാൻവിയും ഖുഷി കപൂറും ശ്രീദേവിക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. ‘ഞാൻ ഇപ്പോഴും അമ്മയെ എല്ലായിടത്തും തിരയുന്നു, ഞാൻ ചെയ്യുന്നതെല്ലാം അമ്മയ്‌ക്ക് അഭിമാനമാകുമെന്ന പ്രതീക്ഷയിലാണ് എല്ലാം ചെയ്യുന്നത്. ഞാൻ പോകുന്നിടത്തെല്ലാം ഞാൻ ചെയ്യുന്നതെല്ലാം ,അത് ആരംഭിക്കുന്നതും അവസാനിക്കുന്നതും അമ്മയിലാണ്’. എന്നാണ് മകളും നടിയുമായ ഖുഷി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

2018 ഫെബ്രുവരി 24 ന് ദുബായിൽ വെച്ചാണ് ശ്രീദേവി അന്തരിച്ചത്. 1963-ൽ ജനിച്ച ശ്രീദേവി ചാന്ദ്നി, ലംഹേ ,മിസ്റ്റർ ഇന്ത്യ, ചാൽബാസ്, നാഗിന, സദ്മ, ഇംഗ്ലീഷ് വിംഗ്ലീഷ്, തുടങ്ങിയ ഹിന്ദി സിനിമകളിൽ പ്രധാന വേഷങ്ങളിലൂടെയാണ് അറിയപ്പെടുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിലെ അസാധാരണമായ പ്രകടനത്തിലൂടെ ശ്രീദേവിയ്‌ക്ക് പത്മശ്രീ പുരസ്‌കാരവും ലഭിച്ചു . മരണാനന്തരം മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ച മോം ആയിരുന്നു ശ്രീദേവിയുടെ അവസാന ചിത്രം.

 

Tags: Sreedevi
Share
Tweet
SendShare

More News from this section

ശ്രീദേവിയുടെ സ്വത്ത് തർക്കത്തിൽ പുതിയ വഴിത്തിരിവ്; ബോണി കപൂറിനും ജാൻവിക്കും ഖുഷിക്കും സുപ്രീംകോടതി നോട്ടീസ്

72 മണിക്കൂറിൽ ഒരു ലക്ഷം കാഴ്ചകൾ; ശരത്തിന്റെ ശബ്ദമാധുരിയിൽ ‘രാവുറങ്ങാതെ’ തരംഗമാകുന്നു, ‘മഴവിൽക്കനവുകൾ’ ഗാനത്തിന് മികച്ച പ്രേക്ഷക പ്രതികരണം

20 വർഷത്തിന് ശേഷം വീണ്ടും വിവാഹം; ജ്യോതികയെ കണ്ടതും കണ്ണുനിറഞ്ഞ് സൂര്യ, വൈറലായി വീഡിയോ

അമലാ പോൾ കേന്ദ്ര കഥാപാത്രം, എം. പത്മകുമാർ സംവിധാനം; കണ്ണൂർ പശ്ചാത്തലമാകുന്ന പാൻ ഇന്ത്യൻ ഹൊറർ ത്രില്ലർ ചിത്രീകരണം മാഹിയിൽ തുടങ്ങി

“സാറെ, പച്ചയാ അപ്പുറത്ത്… എടാ കേരള പോലീസാ ഇപ്പുറത്ത്”; തകർപ്പൻ ആക്ഷനും കൗതുകങ്ങളും, ‘ലോ ആൻഡ് ഓർഡർ’ ട്രെയിലർ തരംഗമാകുന്നു

“നറുതിങ്കൾ നീ… നിധിയാണെന്നും…”; സൈജു കുറുപ്പും മകൻ എറിക്ക് ആദവും, ഹൃദയം തൊട്ട് ‘ആരം’ സിനിമയിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ എത്തി

Latest News

ലോൺ തിരിച്ചടവ് മുടങ്ങിയാലും വാഹനം ബലമായി പിടിച്ചെടുക്കരുത്; കുടിശിക ഈടാക്കാൻ ‘ഗുണ്ടകളെ’ ഉപയോഗിക്കരുത്; ബാങ്കുകളും എൻബിഎഫ്സികളും നിയമനടപടി പാലിക്കണമെന്ന് സുപ്രീം കോടതി, ആർബിഐക്ക് നിർദേശം

റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്ഡിപിഐ; ചാനൽ ആസ്ഥാനത്തെത്തി ഒന്നാം പ്രതി ആന്റോയെ കണ്ട് സമാധാനിപ്പിച്ച് നേതാക്കൾ

ഭാരതത്തിന്റെ സ്വന്തം മലേറിയ പ്രതിരോധ വാക്സിൻ ഉടൻ. നിലവിൽ ഉള്ളവയെക്കാൾ മികച്ചതെന്ന് ഫലങ്ങൾ. വൈകാതെ ഉപയോഗത്തിന് തയ്യാറാകുമെന്ന് ICMR

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുൻ നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ് പിടിയിൽ; സിറിഞ്ചും ലഹരിയും കണ്ടെടുത്തു

സ്റ്റീൽ ക്ലോസറ്റും കിടക്കയും; നിവർന്ന് നിൽക്കാൻ കഴിയാത്ത സെൽ; മലയാളി യുവതികളുടെ കൊലപാതകം; അനില ബേബി കഴിയുന്നത് അതീവ സുരക്ഷാ ജയിലിൽ

തൃണമൂൽ എംപി  മഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്; കരിങ്കൊടിയും ‘ഗോ ബാക്ക്’ മുദ്രാവാക്യവും

കുഞ്ഞിനെ കൈയിലെടുത്ത് നടക്കുന്നതിനിടെ തോളിലേക്ക് പാമ്പ്! അംബോളി വെള്ളച്ചാട്ടത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം വൈറൽ

140 കോടി ജനങ്ങളുടെ ഊർജസുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണന; വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനം; റഷ്യൻ ഉപരോധ ബിൽ പാസാക്കിയ അമേരിക്കയോട് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies