ഹൈദരാബാദ് : ഹൈദരാബാദ് വിമാനത്താവളത്തിൽ ചെന്നൈയിലേക്കുള്ള വിമാനത്തിൽ ബോംബ് ഉണ്ടെന്ന് വ്യാജ സന്ദേശം നൽകിയ ഒരാൾ അറസ്റ്റിൽ. ഉദ്യോഗസ്ഥർക്ക് ലഭിച്ച സന്ദേശത്തെ തുടർന്ന് ബോംബ് സ്ക്വാഡും പോലീസും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി യാതൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് വ്യാജ ഫോൺ സന്ദേശത്തിലൂടെ കബളിപ്പിക്കാൻ ശ്രമിച്ചതെന്ന് പോലീസ് കണ്ടെത്തി.
വിമാനം ഹൈദരാബാദിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെടാനിരിക്കെയാണ് ഇയാൾ വ്യാജ ബോംബ് ഭീഷണി സന്ദേശം മുഴക്കിയത്. വിമാനത്താവളത്തിലെത്താൻ വൈകിയതിനെ തുടർന്നാണ് ഇയാൾ വ്യാജ ഫോൺ ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments