ആദിത്യപ്രീതികരമായ ഞായറാഴ്ച വ്രതം ആരൊക്കെ എങ്ങിനെ അനുഷ്ഠിക്കണം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

ആദിത്യപ്രീതികരമായ ഞായറാഴ്ച വ്രതം ആരൊക്കെ എങ്ങിനെ അനുഷ്ഠിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2023, 11:46 am IST
FacebookTwitterWhatsAppTelegram

ആത്മീയ പരിവേഷമാണ് വ്രതങ്ങൾക്കുള്ളതെങ്കിലും അടിസ്ഥാന ലക്ഷ്യം മാനവരാശിയുടെ ശാരീരികവും മാനസികവുമായ ഉന്നതി ആണെന്ന് കാണാം. വ്രതങ്ങൾ പ്രധാനമായും മൂന്നു വിധമാണ് ഉള്ളത്. നിത്യം, നൈമിത്തികം, കാമ്യം എന്നി മുന്ന് തരത്തിൽ ഉള്ള വ്രതങ്ങൾ ഉണ്ട്. മോക്ഷ പ്രാപ്തിക്കു വേണ്ടി അനുഷ്ടിക്കുന്നതാണ് നിത്യം. പാപപരിഹാരത്തിനായിട്ടുള്ളതാണ് നൈമിത്തികം. കാമ്യം ആഗ്രഹ സാഫല്യത്തിനായുള്ളതാണ്.

ആഹാര നിയന്ത്രണം, മന: ശരീര ശുദ്ധി എന്നിവ വ്രതാനുഷ്ഠാനത്തിന്റെ അടിസ്ഥാന ശിലകളാണ്. വ്രതാനുഷ്ഠാനങ്ങളിൽ കാലദേശത്തിന് അനുസൃതമായി ചില മാറ്റങ്ങൾ ഉണ്ടാകാമെന്ന കാര്യം വിസ്മരിക്കരുത്.
ഞായറാഴ്ച വ്രതം

ആരൊക്കെ അനുഷ്ഠിക്കണം.
ഗ്രഹനിലയിൽ ആദിത്യൻ 1,2,4,5,7,8,9,12 ഭാവങ്ങളിൽ നിൽക്കുന്നവർ നിശ്ചയമായും ഞായറാഴ്ച വ്രതം അനുഷ്ഠിക്കണം. ആദിത്യ ദശാപഹാരം ദോഷകരമായി നിൽക്കുന്നവരും, ഇടവം, തുലാം, മകരം, കുംഭം രാശികളിൽ ആദിത്യൻ നിൽക്കുന്നവരും ഞായറാഴ്ച വ്രതം അനുഷ്ഠിച്ചാൽ രക്ഷ കിട്ടും.

അനുഷ്ഠാനവിധി

ഞായറാഴ്ച വ്രതത്തിനു തയാറെടുപ്പ് ശനിയാഴ്ച തുടങ്ങണം. അതായത് ശനിയാഴ്ച ഒരിക്കലൂണ് നിർബന്ധം. തുടർന്ന് ഞായറാഴ്ച അതിരാവിലെ ഉണർന്നു കുളിച്ചു, വൃത്തി ഉള്ള വസ്ത്രം ധരിച്ചു നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി സൂര്യന് ചുവപ്പ് പൂക്കൾ സമർപ്പിച്ച് അർച്ചന കഴിക്കുക.

സൂര്യഭഗവാന് വെള്ളം അർപ്പിക്കുന്നതും ചുവന്ന പൂക്കളാല്‍ സൂര്യന് അര്‍ച്ചന നടത്തുന്നതും ഗുണപ്രദം തന്നെ. ധൂപവര്‍ഗ്ഗം, ചന്ദനം, ഗോതമ്പ്, പ്രത്യേകം തയ്യാറാക്കിയ വിഭവങ്ങള്‍ എന്നിവ നല്‍കിയും ആരാധിക്കാം. ഞായറാഴ്ചയും ഒരിക്കലൂണ് മാത്രം. ഉപ്പ്, എണ്ണ ഇവ വ്രതദിനത്തിൽ ഉപേക്ഷിക്കുന്നത് ഉത്തമമായിരിക്കും. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർ പഴം, കരിക്കു വെള്ളം മാത്രം കഴിച്ചു വ്രതം പാലിക്കാം. അസ്തമയത്തിനു മുൻപ് കുളിച്ച് ആദിത്യഭജനം നടത്തണം. തിങ്കളാഴ്‌ച ദിവസം രാവിലെ സൂര്യനെ കാണുന്നത് വരെ വൃതം തുടരുകയും ചെയ്യണം. സൂര്യദേവന് വെള്ളം അര്‍പ്പിച്ച് വ്രതം അവസാനിപ്പിക്കാം.
നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ പോകാൻ സാധിക്കാത്തവർക്ക് ശിവക്ഷേത്രത്തിൽ ദർശനം നടത്താം. പരമേശ്വരന് അഭിഷേകം,ധാര,കുവളത്തില കൊണ്ട് അർച്ചന, മറ്റു വഴിപാടുകൾ നടത്തുക. ദോഷകാഠിന്യമനുസരിച്ച് 12, 18, 41 എന്നിങ്ങനെ തുടർച്ചയായ ഞായറാഴ്ചകളിൽ വ്രതമനുഷ്ഠിക്കാം.

ചൊല്ലേണ്ട മന്ത്രങ്ങൾ
ആദിത്യഹൃദയമന്ത്രം, സൂര്യ ഭഗവാന്റെ അഷ്ടോത്തരം മറ്റ് സൂര്യപ്രീതി മന്ത്രങ്ങൾ ഇവ ഭക്തിപൂർവ്വം ജപിക്കണം. ഓർക്കുക, അസ്തമയശേഷം ആദിത്യ സ്തോത്രങ്ങൾ, മൃത്യുഞ്ജയമന്ത്രം ഇവ ജപിക്കരുത്.

ആദിത്യഹൃദയ മന്ത്രം

സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകാരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമോ
ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ
സത്യപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോനമഃ

(അസ്തമയശേഷം സൂര്യപ്രീതികരമായ മന്ത്രങ്ങള്‍, ആദിത്യഹൃദയം എന്നിവ ഒരിക്കലും ജപിക്കരുത്.)

ആദിത്യ പൊങ്കാല

മാസത്തിലൊരു ഞായറാഴ്ചയെങ്കിലും സൂര്യോദയസമയത്ത് സ്വഗ്രഹത്തിൽ ആദിത്യപൊങ്കാല അർപ്പിക്കുന്നത് ഇരട്ടി ഫലം ലഭിക്കും. എല്ലാ ഞായറാഴ്ചയും വ്രതം പിടിക്കാൻ സാധിക്കാത്തവർ മാസത്തിലൊരു ഞായറാഴ്ച ആദിത്യപൊങ്കാല ചെയ്യുന്നത് ഗുണപ്രദം തന്നെ ആകുന്നു.

ഫലങ്ങൾ

നല്ല ആരോഗ്യവും ജീവിത സമൃദ്ധിയും ആണ് മുഖ്യ ഫലം. വിവിധ രോഗങ്ങളും ഞായറാഴ്ച ഉപവാസത്തിലൂടെ ഭേദമാക്കാം. ബുദ്ധിശക്തിക്ക് ശരിയായ രീതിയില്‍ മൂര്‍ച്ച കൂട്ടാനും സഹായിക്കുന്നു.
ജീവിതത്തിലുടനീളം ഞായറാഴ്ചകളില്‍ സ്ഥിരമായി ഉപവസിക്കുന്ന ആളുകള്‍ മരണശേഷം സൂര്യനിലേക്ക് പ്രവേശിക്കുമെന്നാണ് വിശ്വാസങ്ങള്‍.

 

ജയറാണി ഈ വി .

പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു .

WhatsApp No : 9746812212

ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies