ചിട്ടയില്ലാത്ത ജീവിതം ഈ ആശുപത്രി കിടക്കിയിലെത്തിച്ചു; അവസാനമായി സുബി പ്രേക്ഷകരോട് പറഞ്ഞത്; അറംപറ്റിയ വാക്കുകൾ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചിട്ടയില്ലാത്ത ജീവിതം ഈ ആശുപത്രി കിടക്കിയിലെത്തിച്ചു; അവസാനമായി സുബി പ്രേക്ഷകരോട് പറഞ്ഞത്; അറംപറ്റിയ വാക്കുകൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2023, 04:44 pm IST
FacebookTwitterWhatsAppTelegram

നടിയും അവതാരകയുമായ സുബി സുരേഷിന്റെ മരണ വാർത്തയോളം ഞെട്ടിച്ച മറ്റൊരു സംഭവം ഈ അടുത്ത കാലത്ത് മലയാളികൾ കേട്ടിരുന്ന് കാണില്ല. നിര്യാണ വിവരം പുറത്തുവന്നിട്ട് മണിക്കൂറുകൾ പിന്നിട്ടെങ്കിലും നടിയുടെ വേർപാട് വിശ്വസിക്കാൻ പോലും കഴിയുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

ഒരുപാട് നേരത്തെ തന്നെ നമ്മെ വിട്ടുപിരിയേണ്ടി വന്ന അതുല്യ കലാകാരി.. കരൾ രോഗത്തെ തുടർന്നായിരുന്നു സുബിക്ക് മരണത്തിന് കീഴടങ്ങേണ്ടി വന്നത്. രണ്ടാഴ്ചയിലധികം നീണ്ട ആശുപത്രി വാസത്തിന് ശേഷമായിരുന്നു അവരുടെ അന്ത്യം. എന്താണ് കഴിഞ്ഞ ദിവസങ്ങളിൽ തനിക്ക് സംഭവിച്ചതെന്ന് സുബി സുരേഷ് വെളിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മരിക്കുന്നതിന് മുമ്പായി സുബി തന്റെ പ്രേക്ഷകരോട് അവസാനമായി സംവദിച്ച കാര്യങ്ങൾ നൊമ്പരത്തോടെയല്ലാതെ കണ്ടുതീർക്കാനാകില്ല.

കേവലം പ്രേക്ഷകരോടുള്ള സുബിയുടെ അവസാന വാക്കുകൾ മാത്രമല്ല ഈ വീഡിയോ. നടിയുടെ അപ്രതീക്ഷിത വേർപാടിലേക്ക് നയിച്ചതെന്താണെന്ന് ഈ വീഡിയോയിലൂടെ പ്രേക്ഷകർക്ക് മനസിലാക്കാൻ സാധിക്കും. തന്റെ ചിട്ടയില്ലാത്ത ജീവിതമാണ് ഈ അവസ്ഥയിലെത്തിച്ചതെന്ന് സുബി സുരേഷ് വ്യക്തമാക്കുന്നു. നമുക്കിടയിൽ, നമുക്ക് ചുറ്റും, ഇതുപോലെ എത്രയെത്ര പേർ, സുബിയുടേതിന് സമാനമായ ജീവിതരീതിയിലൂടെ കടന്നുപോകുന്നുണ്ടാകാം. മടി കൊണ്ട് മാത്രമോ, കാര്യ ഗൗരവമില്ലാത്തത് കൊണ്ടോ, ഭക്ഷണരീതിയും ഉറക്കവുമൊന്നും ശ്രദ്ധിക്കാതെ എങ്ങനെയെങ്കിലുമൊക്കെ ജീവിക്കുന്ന എത്രയോ പേർ.. അത്ര നിസാരമായി തള്ളിക്കളയേണ്ടതല്ല ഇതൊന്നുമെന്ന് സുബി സുരേഷ് ആണയിട്ട് പറയുന്നു. ഇന്ന്, അവരുടെ വേർപാട് കൂടി സുബിയുടെ വാക്കുകളോടൊപ്പം ചേർത്ത് വായിക്കുമ്പോൾ നടി പ്രേക്ഷകരോട് പങ്കുവച്ച ജീവിതാനുഭവങ്ങൾ വലിയൊരു ഓർമ്മപ്പെടുത്തലാണ്.

”നേരത്തിനും സമയത്തിനും ഒന്നും ആഹാരം കഴിച്ചില്ല, പ്രോഗ്രാമിന്റെ തിരക്കുകളിൽ പലപ്പോഴും സമയം കിട്ടാറില്ല, അതിന് വേണ്ടി സമയം കണ്ടെത്താനും ശ്രമിക്കാറില്ല, പല ദിവസങ്ങളിലും ഒരുനേരമൊക്കെയാണ് കഴിച്ചിരുന്നത്. തൈറോയ്ഡിന് ഉൾപ്പെടെ പല മരുന്നുകളും ദിവസവും കഴിക്കാനുണ്ടായിരുന്നു. അതൊന്നും നേരാംവണ്ണം കഴിച്ചില്ല. ചിലപ്പോൾ മറക്കും, ചിലപ്പോൾ മടി.. അങ്ങനെയങ്ങനെ.. ജീവിതരീതിയും ഭക്ഷണരീതിയും മോശമായത് ശരീരത്തിൽ ഒട്ടനവധി പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ കാരണമായി.. ഒടുവിൽ ഈ ആശുപത്രി കിടക്ക വരെയെത്തി.. ” സുബി സുരേഷ് പറയുന്നു.

വീഡിയോ ദൃശ്യങ്ങൾ കാണാം..

Tags: demiseSubi Suresh
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies