തൃശൂർ: മതിലകം ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലെ മതിലകം ഗ്രാമപഞ്ചായത്തിൽപെട്ട അങ്കണവാടികളിൽ നിലവിലുള്ളതും ഉണ്ടാകാൻ സാദ്ധ്യതയുള്ളതുമായ അങ്കണവാടി വർക്കറുടെയും ഹെൽപ്പറുടെയും സ്ഥിരം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുവേണ്ടിയുള്ള സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ 46 വയസു കഴിയാത്ത വനിതകളായിരിക്കണം. അപേക്ഷ മാർച്ച് 8 വൈകിട്ട് 5 മണി വരെ മതിലകം ഐസിഡിഎസ് ഓഫീസിൽ സ്വീകരിക്കും. ഫോൺ 0480 2851319.















