ദുഷമ്പെ: കിഴക്കൻ താജിക്കിസ്ഥാനിൽ വ്യാഴാഴ്ച 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഏകദേശം 20.5 കിലോമീറ്റർ ആഴത്തിൽ പ്രാദേശിക സമയം പുലർച്ചെ 5:37 ഓടെയാണ് ഭൂചലനം ഉണ്ടായത്.
ഭൂകമ്പത്തെ തുടർന്ന് വലിയ തോതിൽ മണ്ണിടിച്ചിൽ സംഭവിച്ചിട്ടുണ്ട്. ഇതുവരെ ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മുർഗോബ് നഗരത്തിൽ നിന്ന് ഏകദേശം 67 കിലോമീറ്റർ അകലെ അഫ്ഗാനിസ്ഥാന്റെയും ചൈനയുടെയും അതിർത്തിയിലുള്ള പ്രദേശമായ ഗോർണോ-ബഡാക്ഷനാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ആദ്യ ഭൂകമ്പത്തിന് 20 മിനിറ്റിനുശേഷം 5.0 തീവ്രതയുള്ള തുടർചലനവും തുടർന്ന് 4.6 തീവ്രത രേഖപ്പെടുത്തിയ ചലനവും ഉണ്ടായതായും യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.
Comments