ജനപ്രിയ ടോക്ക് ഷോയായ ഗുഡ് മോർണിംഗ് അമേരിക്കയിൽ അതിഥിയായി രാംചരൺ. ആർആർആർന്റെ വമ്പൻ വിജയത്തെകുറിച്ചും അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷത്തെ കുറിച്ചും രാംചരൺ ഷോയിൽ വാചാലനായി. 2023 ലെ അക്കാദമി അവാർഡിന് മുന്നോടിയായാണ് രാം ചരൺ അമേരിക്കയിലെത്തിയത്.
സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് രാം ചരൺ നൽകിയ മറുപടി ഇങ്ങനെ, എന്റെ സംവിധായകന്‍ രാജമൗലിയുടെ മികച്ച എഴുത്തുകളില്‍ ഒന്നാണ് ഇത്. ഇന്ത്യയുടെ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. എല്ലാവരും അദ്ദേഹത്തെ അങ്ങനെയാണ് വിളിക്കുന്നത്. അടുത്ത ചിത്രത്തിലൂടെ വൈകാതെ അദ്ദേഹം ലോക സിനിമയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സിനിമയ്‌ക്ക് നിരവധി പുരസ്കാരങ്ങളാണ് ലഭിച്ചത്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരനേട്ടം ചിത്രത്തെ ഒരുപാട് ഉയരത്തിലെത്തിച്ചു. ആർആർആറിലൂടെ ഇന്ത്യയിലേക്ക് ഓസ്‌കര്‍ പുരസ്‌കാരം കൂടി എത്തുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാ ആരാധകർ.
ഗുഡ് മോർണിംഗ് അമേരിക്കയിൽ അതിഥിയായി എത്തിയ ആദ്യത്തെ തെലുങ്ക് സെലിബിറ്റിയാണ് രാംചരൺ. തന്റെ സിനമാ ജീവിത്തെ കുറിച്ചും ആർആർആർ-ന്റെ വിജയത്തെക്കുറിച്ചും അവരുടെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ മികച്ച ഒറിജിനൽ ഗാന വിഭാഗത്തിലെ ഓസ്കാർ നോമിനേഷനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
Comments