ഒടുവിൽ പട്ടാളവും പട്ടിണിയായി : ഇന്ത്യയെ സംഹരിക്കാൻ നടന്ന പാക് സൈനികർക്ക് ഇപ്പോൾ ഭക്ഷണം കഴിക്കാൻ പോലും നിവൃത്തിയില്ലെന്ന് റിപ്പോർട്ട്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒടുവിൽ പട്ടാളവും പട്ടിണിയായി : ഇന്ത്യയെ സംഹരിക്കാൻ നടന്ന പാക് സൈനികർക്ക് ഇപ്പോൾ ഭക്ഷണം കഴിക്കാൻ പോലും നിവൃത്തിയില്ലെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2023, 07:50 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. . ഇന്ത്യയെ ഒന്നാകെ സംഹരിച്ച് കളയുമെന്ന് വീമ്പ് പറഞ്ഞ പാക് സൈനികർക്ക് ഭക്ഷണം കഴിക്കാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയാണെന്നാണ് റിപ്പോർട്ട് .

സൈന്യം നിലവിൽ രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നുണ്ട് . ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം മെസ് വിതരണത്തെയും ബാധിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഇതാദ്യമായാണ് പട്ടാളവും പട്ടിണിയാണെന്ന വാർത്ത വരുന്നത്.പാക് ആർമിയിലെ ചില ഫീൽഡ് കമാൻഡർമാർക്ക് വേണ്ടി ക്വാർട്ടർ മാസ്റ്റർ ജനറൽ ഓഫീസിലേക്ക് ഒരു കത്ത് എഴുതിയിരുന്നു . പട്ടാളക്കാരുടെ ഭക്ഷണ വിതരണത്തിലെ കുറവ് ഈ കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. ക്യുഎംജി ഭാഗത്ത് നിന്ന് ചീഫ് ഓഫ് ലോജിസ്റ്റിക് സ്റ്റാഫ് (സിഎൽഎസ്), ഡയറക്ടർ ജനറൽ മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) എന്നിവരുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തിട്ടുമുണ്ട്.

കരസേനാ മേധാവി ജനറൽ അസിം മുനീറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ക്യുഎംജി, സിഎൽഎസ്, ഡിജിഎംഒ എന്നിവർ ഇക്കാര്യം ഉന്നയിച്ചതായി കത്തിൽ എഴുതിയിട്ടുണ്ട്. ഇപ്പോൾ സൈനികർക്ക് ദിവസത്തിൽ രണ്ടുനേരം ഭക്ഷണം നൽകാൻ പോലും കഴിയുന്നില്ലെന്നാണ് കത്തിൽ സൂചിപ്പിക്കുന്നത് .

2014-ൽ ഓപ്പറേഷൻ സർബ്-ഇ-അസ്ബ് സമയത്ത് മുൻ കരസേനാ മേധാവി ജനറൽ റഹീൽ ഷെരീഫ് അനുവദിച്ച ഭക്ഷണ ഫണ്ടും വെട്ടിക്കുറച്ചതായി ആർമി വൃത്തങ്ങൾ അറിയിച്ചു. റഹീൽ ഷെരീഫ് നേരത്തെയുള്ളതിനേക്കാൾ ഇരട്ടി ഭക്ഷ്യ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ ഭക്ഷ്യ ധാന്യം വെട്ടിക്കുറയ്‌ക്കാൻ കഴിയുന്ന സാഹചര്യം സൈന്യത്തിൽ ഉണ്ടാകരുതെന്നും അധികൃതർ പറയുന്നു. ഇങ്ങനെയുണ്ടായാൽ തെഹ്‌രീകെ താലിബാനെ (ടിടിപി) നേരിടാൻ അതിർത്തി പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന സൈനികരെ ബാധിക്കും. ഈ സൈനികർക്ക് കൂടുതൽ ഭക്ഷണവും പ്രത്യേക ഫണ്ടും ആവശ്യമാണ്.

ദശാബ്ദങ്ങളിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്താൻ ഇപ്പോൾ. വിദേശനാണ്യ ശേഖരം കുറഞ്ഞതും നാണയപ്പെരുപ്പം കുതിച്ചുയരുന്നതും കാരണം കടത്തിന്റെ ഭാരം രാജ്യത്ത് വർദ്ധിച്ചുവരികയാണ്. ദരിദ്യം ഒഴിവാക്കാൻ, അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്) നിർദ്ദേശിക്കുന്ന എല്ലാ നടപടികളും പിന്തുടരാൻ പാക് സർക്കാർ നിർബന്ധിതരാകുന്നു. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ഇപ്പോൾ തന്റെ ശമ്പളം വെട്ടിക്കുറയ്‌ക്കാൻ തീരുമാനിച്ചിട്ടുണ്ട്

Tags: pak-army
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies