ലക്നൗ : വധുവിന് മുടി കുറവാണെന്ന കാരണത്താൽ വിവാഹം കഴിക്കാൻ വിസമ്മതിച്ച് വരൻ . വിവാഹം ഉപേക്ഷിച്ച് പോകാൻ തുടങ്ങിയ വരനെയും സംഘത്തെയും പൂട്ടിയിട്ട് നാട്ടുകാർ .
ഉത്തർപ്രദേശിലെ ബികാപൂർ ജില്ലയിലെ കോട്വാലി പ്രദേശത്താണ് സംഭവം. ജമോലി ഗ്രാമത്തിൽ നിന്ന് വരനും സംഘവും ബുധനാഴ്ച വൈകീട്ട് ഘോഷയാത്രയായി വിവാഹത്തിന് എത്തി . ബന്ധുക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു . എന്നാൽ വേദിയിലെത്തിയ വരൻ വധുവിന് മുടിയില്ലെന്നും വിവാഹം കഴിക്കാനാകില്ലെന്നും പറയുകയായിരുന്നു . തുടർന്ന് വിവാഹവീട്ടിൽ കയ്യാങ്കളിയായി .
വരനും വീട്ടുകാരും വാദപ്രതിവാദങ്ങളിൽ ഉറച്ചുനിൽക്കുകയും ,മടങ്ങാൻ തുടങ്ങുകയും ചെയ്തതോടെ വധുവും ബന്ധുക്കളും ,നാട്ടുകാരും ചേർന്ന് വരന്റെ സംഘത്തെ പൂട്ടിയിട്ടു
ഒടുവിൽ പോലീസ് സ്ഥലത്തെത്തി . എന്നാൽ സ്ത്രീധനം നൽകാത്തതിനെ തുടർന്നാണ് വരന്റെ വീട്ടുകാർ വിവാഹം മുടക്കിയതെന്നാണ് വധു പോലീസിനോട് പറഞ്ഞത് . തുടർന്ന് വധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വരനെ പോലീസ് അറസ്റ്റ് ചെയ്തു















