അമരാവതി: ആന്ധ്രപ്രദേശ് ഗവർണറായി മുൻ സുപ്രീം കോടതി ജസ്റ്റിസ് എസ് അബ്ദുൾ നസീർ സത്യപ്രതിജ്ഞ ചെയ്തു. ഹൈദരാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര സത്യവാചകം ചൊല്ലികൊടുത്തു. രാജ് ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വൈ എസ് ജഗമോഹൻ റെഡ്ഡി, ചീഫ് സെക്രട്ടറി ഡോ കെഎസ് ജവഹർ റെഡ്ഡി, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു.
1983- ൽ കർണ്ണാടക ഹൈക്കോടതി അഭിഭാഷകനായിരുന്നു.2003-ൽ ഹൈക്കോടതി അഡിഷണൽ ജഡ്ജിയായി നിയമിതനായി. സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത് 2017-ലാണ്.
Comments