ഞങ്ങളെ പോലെയുള്ളവർ അവസരം ലഭിക്കാൻ കാത്തിരിക്കുകയാണ് ; കോളേജ് നിയമനങ്ങളിലെ പ്രായപരിധി കൂട്ടണം , സർക്കാരിനോട് ശുപാർശയുമായി ബിന്ദു അമ്മിണി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞങ്ങളെ പോലെയുള്ളവർ അവസരം ലഭിക്കാൻ കാത്തിരിക്കുകയാണ് ; കോളേജ് നിയമനങ്ങളിലെ പ്രായപരിധി കൂട്ടണം , സർക്കാരിനോട് ശുപാർശയുമായി ബിന്ദു അമ്മിണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2023, 05:57 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : സർക്കാർ കോളേജ് നിയമനങ്ങളിലെ പ്രായപരിധി കൂട്ടണമെന്ന് പിണറായി സർക്കാരിനോട് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി . വിദ്യാഭ്യാസ മന്ത്രിയ്‌ക്ക് എഴുതിയ തുറന്ന കത്തിലാണ് ബിന്ദു അമ്മിണിയുടെ പുതിയ ശുപാർശ.

2012 ലാണ് കേരളത്തിലെ ലോ കോളേജുകളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിരുന്നത് . പിന്നീട് ഒരു വർഷം കഴിഞ്ഞു റീ നോട്ടിഫിക്കേഷൻ വരുന്നു. ഈ സമയം നെറ്റ് ക്വാളിഫൈ ചെയ്തിരുന്നു എങ്കിലും എൽ എൽ എം പൂർത്തിയാക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ 2013 ൽ തനിക്ക് അപേക്ഷിക്കാൻ സാധിച്ചില്ല.

അതിന് മുൻപ്‌ നിലവിലുള്ള ലിസ്റ്റിൽ നിന്നും പരമാവധി ഉദ്യോഗാർഥികളെ നിയമിക്കുകയും ലിസ്റ്റ് കാലാവധി അവസാനിക്കാറായപ്പോൾ സാമ്പത്തികമായി കഴിവുള്ളവർ നിലവിൽ സർവീസിൽ ഉണ്ടായിരുന്നവരെ ആറു ലക്ഷം രൂപ കൊടുത്തു ആറു മാസത്തെ അവധി എടുപ്പിച്ചു, അത് ഒഴിവായി കണക്കാക്കി ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.

അങ്ങനെ അവധി എടുത്തവരിൽ പലരും പുതുതായി ജോയിൻ ചെയ്തവർക്ക് ക്ലെയിം ആയി കഴിഞ്ഞു ലീവ് ക്യാൻസൽചെയ്യുകയും ചെയ്തിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ വന്ന റിട്ടയർമെന്റ്കൾ കുറച്ചു കാലം അങ്ങനെ ജോയിൻ ചെയ്തവരിൽ തന്നെ വന്നു ചേർന്നു.

റാങ്ക് ഹോൾഡേഴ്‌സ് മുഖ്യമന്ത്രിക്കു നൽകിയ പരാതി യുടെ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് നൂറോളം വേക്കൻസി ഉണ്ട് എന്ന്‌ കണ്ടെത്തുകയും അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണൽ 60നിയമനം ആ ലിസ്റ്റിൽ നിന്നും നടത്താൻ ഉത്തരവും ഇട്ടിരുന്നു എങ്കിലും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാതെ ഇരുന്നതിനാൽ ഹൈ കോടതി KAT യുടെ ഉത്തരവ് തള്ളുകയാണ് ഉണ്ടായത്. ഒരേ വിഷയത്തിൽ രണ്ടു സമീപനം ആണ് സർക്കാർ സ്വീകരിച്ചത്. നിലവിൽ വേക്കൻസി ഉണ്ടായിരുന്നിട്ടും നിയമനം നടത്താൻ സർക്കാർ തയ്യാറായില്ല.

നിലവിൽ കാലാവധി കഴിഞ്ഞ അസിസ്റ്റന്റ് പ്രൊഫർ ലിസ്റ്റിൽ നിന്നും ഭാവിയിൽ വരുന്ന ഒഴിവിലേക്കു നിയമനം നടത്താൻ ഒരുങ്ങുകയാണ്.ഞങ്ങളെ പോലെ ഉള്ള ഉദ്യോഗാർഥികൾ കഴിഞ്ഞ പത്തു വർഷത്തിലധികമായി അവസരം ലഭിക്കാൻ കാത്തിരിക്കുകയാണ്. യൂണിവേഴ്സിറ്റി കളിലേക്കുള്ള നിയമനങ്ങളിൽ വയസ്സ് 65 വരെ ആക്കിയ സാഹചര്യത്തിൽ ഗവണ്മെന്റ് കോളേജ് കളിലേക്കുള്ള നിയമനങ്ങളിലും പ്രായപരിധി കൂട്ടി നിശ്ചയിച്ച് പരമാവധി ആളുകൾക്ക് അവസരം നൽകി അടിയന്തിരമായി നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാൻ സ്വീകരിക്കണമെന്നുമാണ് ബിന്ദു അമ്മിണിയുടെ ആവശ്യം.

 

Tags: bindhu ammini
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies