കുതിരമൂട്ടിൽ കഞ്ഞിയുടെ വിഭവങ്ങളിൽ പ്രിയതരമായ ഒന്നാണ് മുതിരപ്പുഴുക്ക്. പോഷകഗുണമുള്ള ഈവിഭവം ഉണ്ടാക്കുന്നത് ഇങ്ങനെ:
ഒരുകിലോ മുതിര, രണ്ടു തേങ്ങയുടെ പീര, രണ്ട് സ്പൂൺ കുരുമുളകുപൊടി, 10-12 അല്ലി വെളുത്തുള്ളി, ഒരു സ്പൂൺ മഞ്ഞൾപ്പൊടി, ഒരു സ്പൂൺ മുളകുപൊടി, പത്തുപന്ത്രണ്ട് കതുപ്പ് കറിവേപ്പില, പത്ത് പന്ത്രണ്ട് വറ്റൽമുളക് ,ആവശ്യത്തിന് പച്ചവെളിച്ചെണ്ണ, ഉപ്പ് എന്നിവയാണ് മുതിരപ്പുഴുക്കുണ്ടാക്കുന്നതിനു വേണ്ടത്.
പാചകത്തിന് ഓട്ടുരുളിയാണ് പാരമ്പര്യം. വെള്ളം നന്നായി വെട്ടിത്തിളയ്‌ക്കുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടി കറിവേപ്പില വെളിച്ചെണ്ണ എന്നിവ ചേർക്കുന്നു.ഒന്നുരണ്ടു മിനിറ്റിനുശേഷം, വൃത്തിയാക്കി വെച്ചിരിക്കുന്ന മുതിര അതിലേക്ക് ഇടണം. തുടർന്ന്, വെള്ളം വറ്റുന്നതുവരെ ചെറുചൂടിൽ തിളപ്പിക്കണം. അടിക്ക് പിടിച്ച് കരിയാതെ നോക്കണം.
വേവായെന്നു തോന്നുമ്പോൾ തേങ്ങാപ്പീര കുരുമുളകുപൊടി, വെളുത്തുള്ളി, ഉപ്പ് എന്നിവ ഞെരുടി ചേര്ക്കണം. ശേഷം മഞ്ഞൾ പ്പൊടി ചേർക്കാം . ഉപ്പിന്റെ അളവ് നോക്കി വേണമെങ്കിൽ ചേർക്കണം. അധികം വെന്തുപോകാതെ നോക്കണം.
ഇനി കടുക് താളിക്കാം. വറ്റൽ മുളക് മുറിക്കതെയാണ് കടുകുവറക്കേണ്ടത്. ഇനി ചേരുവ നന്നായി ഇളക്കുക. വേണമെങ്കിൽ അല്പം കുരുമുളകുപൊടി കൂടി തൂവിയിളക്കാം. ഇളക്കുന്നതിലും ചേരുവകളിലുമാണ് മുതിരപ്പുഴുക്കിന്റെ രുചിരഹസ്യം.
ഓണാട്ടുകരയിലെ അറിയപ്പെടുന്ന പ്രാദേശിക ചരിത്ര കാരനാണ് ഹരികുമാർ ഇളയിടം.’ചെട്ടികുളങ്ങര കുംഭഭരണി: ഓണാട്ടുകരയുടെ പൂരോത്സവം’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
Phone ; 9061108334
Chettikulangara Kumbha Bharani















