ഡൽഹി-മീററ്റ് അതിവേഗ റെയിൽ മാർച്ചോടെ പ്രവർത്തനക്ഷമമാകും; ഡൽഹി-മീററ്റ് 82 കി മീദൂരംഇനി 60 മിനിറ്റിനുള്ളിൽ താണ്ടാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി-മീററ്റ് അതിവേഗ റെയിൽ മാർച്ചോടെ പ്രവർത്തനക്ഷമമാകും; ഡൽഹി-മീററ്റ് 82 കി മീദൂരംഇനി 60 മിനിറ്റിനുള്ളിൽ താണ്ടാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2023, 08:40 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഡൽഹി-മീററ്റ് അതിവേഗ റെയിൽ മാർച്ചോടെ പ്രവർത്തനക്ഷമമാകും. ആർആർടിഎസ് ട്രെയിൻ ഇടനാഴിയുടെ 17 കിലോമീറ്റർ ദൂഹായ്-സാഹിബാബാദ് പാത അടുത്തമാസം പ്രവർത്തനം ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നാഷണൽ കാപ്പിറ്റൽ റീജിയണൽ ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിയന്ത്രിക്കുന്ന ആർആർടിഎസ് പദ്ധതിയുടെ കീഴിൽ നടപ്പിലാക്കിയ മൂന്ന് അതിവേഗ റെയിൽ ഇടനാഴികളിൽ ഒന്നാണിത്. ഇത് പ്രവർത്തനം ആരംഭിക്കുന്നതോടെ ഡൽഹിയിലെ യാത്രക്കാർക്ക് യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടും.

82 കിലോമീറ്റർ നീളത്തിലുള്ള ഡൽഹി-ഗാസിയാബാദ്-മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന് (ആർആർടിഎസ്) ഏകദേശം 32,274 കോടി രൂപയാണ് പദ്ധതിച്ചെലവ്. 2025-ഓടെ ഇത് പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്നും അധികൃതർ അറിയിച്ചു. ഡൽഹി മീററ്റ് ആർആർടിഎസ് ഇടനാഴി പദ്ധതി നടപ്പിലാക്കുന്നതിനായി 11,440 കോടി രൂപ ചെലവഴിച്ചതായി കഴിഞ്ഞ വർഷം ഡിസംബറിൽ സർക്കാർ പാർലമെന്റിൽ അറിയിച്ചിരുന്നു.

പദ്ധതി നടപ്പാക്കുന്ന നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എൻസിആർടിസി) പുറത്തു വിട്ട കണക്ക് പ്രകാരം ആർആർടിഎസ് ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 180 കിലോമീറ്ററാണ്. കൂടാതെ പ്രവർത്തന വേഗത മണിക്കൂറിൽ 160 കിലോമീറ്ററും ആയിരിക്കും. ഡൽഹിക്കും മീററ്റിനും ഇടയിലുള്ള ദൂരം 60 മിനിറ്റിനുള്ളിൽ പിന്നിടാനുള്ള വേഗതയിലാണ് സജ്ജമാക്കിയിരിക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ യാത്രാ നിരക്കുകളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. നിലവിൽ ദുഹായ് ഡിപ്പോ മുതൽ ഗാസിയാബാദിലെ സാഹിബാബാദ് വരെയാണ് പ്രവർത്തനം ആരംഭിക്കുക. ആർആർടിഎസ് ട്രെയിനുകളുടെ പരീക്ഷണ ഓട്ടം നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ സാഹിബാബാദ്, ഗാസിയാബാദ്, ഗുൽധാർ, ദുഹായ് എന്നിങ്ങനെ നാല് സ്റ്റേഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Tags: RAILDelhi-Meerutrrts
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies