ഷില്ലോങ് : മേഘാലയുടെ ബംഗ്ലാദേശുമായുള്ള അതിർത്തി മാർച്ച് 2 വരെ അടച്ചുപൂട്ടാൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്തെ 60 മണ്ഡലങ്ങളിൽ 59-ലും ഫെബ്രുവരി 29-ന് തിരഞ്ഞെടുപ്പ് നടക്കും. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ നടക്കുക. മേഘാലയ ബംഗ്ലാദേശുമായി 443 കിലോമീറ്ററും അസമുമായി 885 കിലോമീറ്ററുമാണ് അതിർത്തി പങ്കിടുന്നത്.
ബംഗ്ലാദേശുമായുള്ള മേഘാലയുടെ അന്താരാഷ്‌ട്ര അതിർത്തിയും അസമുമായുള്ള സംസ്ഥാന അതിർത്തിയും അടച്ചു പൂട്ടിയതായി സംസ്ഥാനത്തെ ചീഫ് ഇലക്ടറൽ ഓഫീസർ എഫ്ആർ ഖാർകോങ്കർ വ്യക്തമാക്കി. സിആർപിസിയുടെ 144-ാം വകുപ്പ് പ്രകാരം ഉദ്യോഗസ്ഥരെയും അതിർത്തി പ്രദേശങ്ങളിൽ വ്യാപിപ്പിച്ചിട്ടുണ്ട്.
അതേസമയം, ബംഗ്ലാദേശ് അതിർത്തിയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഈ മാസം 24-മുതൽ 2 വരെ സഞ്ചാരം നിരോധിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങളെ മുൻനിർത്തിയാണ് സഞ്ചാരം നിരോധിച്ചത്. സംസ്ഥാനത്തെ മുൻ ആഭ്യന്തര മന്ത്രിയും യുഡിപി സ്ഥാനാർത്ഥിയുമായ എച്ച്ഡിആർ ലീങ്‌ദോയുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് മാറ്റി വെച്ചിരുന്നു.
Comments