പെർഫോമൻസിൽ തുടക്കത്തിലെ വീര്യം ഇടക്കൊന്ന് ചോർന്നു പോയ താരമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. എന്നാൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി തന്റെ ചോർന്നുപോയ വീര്യം തിരികെ കൊണ്ടു വന്നിരിക്കുകയാണ് താരം. ടെസ്റ്റ് മത്സരത്തിൽ ഏറ്റവും വേഗത്തിൽ 25000 റൺസുകൾ നേടി റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് താരം.
എന്നാൽ തന്റെ ജീവിതത്തിലെ ഒരു പുത്തൻ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. 2022 സെപ്റ്റംബറിന് മുമ്പ്, തന്റെ ക്രിക്കറ്റ് കരിയറിലെ ഭയാനകമായ ഒരു ഘട്ടത്തിലൂടെയാണ് താൻ കടന്നുപോയത് എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് ടീമിലെ തന്റെ സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങളിലേക്ക് നയിച്ചു. 2019 നവംബറിന് ശേഷം കൊഹിലിക്ക് ഒരു സെഞ്ച്വറി പോലും നേടാനായില്ല, മാത്രവുമല്ല ആരാധകർ ആഗ്രഹിച്ച തരത്തിൽ ഒരു മികച്ച പ്രകടനം കാഴ്ചവെക്കാനും താരത്തിനായില്ല. കൂടാതെ ഫോർമാറ്റുകളിലുടനീളം റൺസ് സ്‌കോർ ചെയ്യാൻ പാടുപെടുകയായിരുന്നു. ആശ്വാസത്തിനായി ഒടുവിൽ ക്രിക്കറ്റിൽ നിന്ന് ഒരു മാസത്തെ ഇടവേള എടുത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ അദ്ദേഹം തീരുമാനിച്ചു.
തുടർന്ന് ഏഷ്യാ കപ്പിലും 2023 ലെ ടി20 ലോകകപ്പിലും മികച്ച പ്രകടനം നടത്തിയതിനാൽ മുൻ ഇന്ത്യൻ ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം ഇത് ഒരു മാന്ത്രിക നീക്കമായി മാറി. വിരാട് കോഹ്ലി അടുത്തിടെ ആർസിബി പോഡ്കാസ്റ്റിന്റെ ഏറ്റവും പുതിയ സീസണിൽ അവതരിപ്പിച്ചു. അവിടെ താൻ കടന്നുപോയ പരുക്കൻ കാലഘട്ടത്തെ കുറിച്ച് താരം സംസാരിച്ചു. തന്റെ ഭാര്യയും നടിയുമായ അനുഷ്‌ക ശർമ്മയും കുടുംബാംഗങ്ങളും കൂടാതെ, തന്നിലേക്ക് എത്തിയത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
രസകരമായ കാര്യം എന്തെന്നാൽ, ഈ ഘട്ടത്തിലുടനീളം അനുഷ്‌കയെക്കൂടാതെ തനിക്ക് ശക്തിയുടെ ഏറ്റവും വലിയ സ്രോതസ്സായിരുന്നു മകളെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ധോണിയെ സംബന്ധിച്ചിടത്തോളം എല്ലായിപ്പോഴും നമുക്ക് കിട്ടുന്നൊരാളല്ല അദ്ദേഹം എന്നാണ് കോഹ്ലി പറഞ്ഞത്. കാരണം വളരെ കുറച്ചുമാത്രം ഫോൺ ഉപയോഗിക്കുന്ന വ്യക്തിയാണ് ധോണി. എന്നാൽ തന്റെ അവധിക്കാലത്തെ ഏറ്റവും വലിയ ആശ്വാസമായി ധോണി എത്തി. നീ കൂടുതൽ ശക്തനാകുമെന്നും ശക്തനായി തിരിച്ചെത്തുമെന്നും അദ്ദേഹം എനിക്ക് സന്ദേശങ്ങൾ അയക്കുമായിരുന്നു. അത് തന്നെയായിരുന്നു എന്റെ കുടുംബത്തിന് ശേഷം എനിക്ക് കിട്ടിയ ഏറ്റവും വലിയ ശക്തി.
Comments