വീണ്ടും വിവാദത്തിൽ വീണ് ചിന്ത ജെറോം; യൂത്ത് കോൺഗ്രസ് നേതാവിനെ ഭീഷണിപ്പെടുത്തി; ഇടപെട്ട് ഹൈക്കോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ്ടും വിവാദത്തിൽ വീണ് ചിന്ത ജെറോം; യൂത്ത് കോൺഗ്രസ് നേതാവിനെ ഭീഷണിപ്പെടുത്തി; ഇടപെട്ട് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2023, 07:17 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വിവാദ കുരുക്കിൽ വീണ്ടും യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം. കൊല്ലത്തെ റിസോർട്ട് ഉടമയും ചിന്ത ജെറോമും ചേർന്ന് യൂത്ത് കോൺഗ്രസ് നേതാവിനെ ഭീഷണിപ്പെടുത്തിയതായാണ് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിനെയാണ് ഭീഷണിപ്പെടുത്തിയത്. തുടർന്ന് വിഷ്ണുവിന് സുരക്ഷ നൽകാൻ ഹൈക്കോടതി നിർദേശം നൽകി. കൊട്ടിയം പോലീസിനോടാണ് സംരക്ഷണം നൽകാൻ നിർദ്ദേശിച്ചിരിക്കുന്നത്.

ചിന്ത ജെറോമിനെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് ഇരുവരും ഭീഷണി മുഴക്കിയത്. കൊല്ലത്തെ ആഡംബര റിസോർട്ടിലെ താമസത്തിന് ചിന്ത ജെറോം 38 ലക്ഷം രൂപ ചെലവാക്കിയെന്നാണ് വിഷ്ണു സുനിൽ പന്തളം വിജിലൻസിന് പരാതി നൽകിയത്. കൊല്ലം തങ്കശേരിയിലുള്ള ആയുർവേദ റിസോർട്ടിൽ മാസം 20,000 രൂപ വാടക നൽകി ഒന്നര വർഷത്തോളം ചിന്തയും മാതാവും താമസിച്ചത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ ആയുർവേദ റിസോർട്ട് ഉടമ ഡാർവിൻ ക്രൂസ്, വർഷങ്ങളായി തങ്ങളുടെ കുടുംബ സുഹൃത്താണെന്ന് അവകാശപ്പെട്ട് ചിന്ത ജെറോം രംഗത്തെത്തിയിരുന്നു.

ചിന്ത ജെറോമിന്റെ അമ്മയുടെ ചികിത്സകൾ നടത്തുന്നത് റിസോർട്ട് ഉടമയുടം ഭാര്യ ഡോ. ഗീത ഡാർവിനാണ്. ചിന്തയുട വരുമാന സ്രോതസ്സ് പരിശോധിക്കണമെന്നും വിഷ്ണു പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചിന്തയുടെയും റിസോർട്ട് ഉടമയുടെയും നേതൃത്വത്തിലുള്ള പാർട്ടി പ്രവർത്തകർ തന്നെ മർദ്ദിച്ചതെന്ന് വിഷ്ണു ഹക്കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. മർദ്ദനത്തിന് പിന്നാലെയാണ് ഇരുവരുടെയും നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സംരക്ഷണം നൽകാൻ ഉത്തരവിട്ടത്.

Tags: Chintha Jerome
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies