ന്യൂഡൽഹി : സന്ത് സേവലാൽ മഹാരാജിന്റെ 284-ാം ജന്മദിനാഘോഷത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും. ഫെബ്രുവരി 27-ന് നടക്കുന്ന ആഘോഷവേളയിൽ അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുക്കും. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങ് ഡൽഹിയിലെ ഡോക്ടർ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ വച്ചാണ് നടക്കുക.
കർണാടക, തെലങ്കാന, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുമുള്ള ബഞ്ചാര സമുദായത്തിൽ പെട്ട രണ്ടായിരത്തിലധികം ആളുകളാണ് ചടങ്ങിൽ സംബന്ധിക്കുക. ഇവർക്കായി കർണാടകയിൽ നിന്നും സ്പെഷ്യൽ ട്രെയിൻ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട.
1739 എഡി ഫെബ്രുവരി 15-ന് ശിവമോഗ്ഗ ജില്ലയിലെ സുരഗൊണ്ടനകൊപ്പയിലാണ് സന്ത് സേവലാൽ മഹാരാജിന്റെ ജനനം. ബഞ്ചാര സമുദായത്തിലെ പ്രമുഖ സാമൂഹിക പരിഷ്കർത്താവും അദ്ധ്യാപകനുമായിരുന്നു അദ്ദേഹം. രാജ്യത്ത് പന്ത്രണ്ട് കോടിയിലധികം വരുന്ന ജനസമൂഹമാണ് ബഞ്ചാരകൾ.
Comments