ആറ്റുകാൽ മഹോത്സവം; കാപ്പുകെട്ടിന്റെ ഐതീഹ്യം അറിയാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറ്റുകാൽ മഹോത്സവം; കാപ്പുകെട്ടിന്റെ ഐതീഹ്യം അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2023, 03:04 pm IST
FacebookTwitterWhatsAppTelegram

ആറ്റുകാലമ്മ ആദി പരാശക്തിയാണ്. ശാക്തേയ ഹൈന്ദവ സങ്കൽപ്പങ്ങളിൽ പ്രധാന ദൈവസങ്കൽപ്പമാണ് ആദി പരാശക്തി. മാതൃഭാവത്തിലുള്ള ശ്രീഭദ്രകാളിയാണ് ആറ്റുകാലിൽ കുടികൊള്ളുന്ന സർവ്വേശ്വരി. മറ്റ് ക്ഷേത്ര സമ്പ്രദായങ്ങൽ നിന്നും തികച്ചും വ്യതിരിക്തമാണ് ഈ മഹാക്ഷേത്രത്തിലെ ഓരോ ചടങ്ങുകളും. സാധാരണ ക്ഷേത്രങ്ങളിൽ കൊടിയേറ്റത്തൊടെയാണ് ഉത്സവത്തിന് ശുഭാരംഭം കുറിക്കുന്നത്. അതേസമയം ആറ്റുകാലിൽ നടക്കുന്ന ചടങ്ങാണ് കാപ്പുകെട്ട്.

കുഭമാസത്തിലെ കാർത്തിക നാളിലാണ് അമ്മയുടെ ഉത്സവം സമാരംഭിക്കുന്നത്. പൊങ്കാലയ്‌ക്ക് ഒൻപത് നാൾ മുൻപാണിത്. കൊടങ്ങല്ലൂർ ഭഗവതിയുമായി ബന്ധപ്പെട്ടതാണ് കാപ്പുകെട്ടൽ ചടങ്ങ്. ക്ഷേത്രത്തിന് മുന്നിൽ പച്ച ഓലകൊണ്ട മറച്ച് കെട്ടി അവിടെയാണ് ചടങ്ങിന്റെ ഭാഗമായ തോറ്റം പാട്ട് നടക്കുന്നത്. കണ്ണകി ചരിതത്തെ അടിസ്ഥാനമാക്കിയുള്ള തോറ്റം പാട്ടിലൂടെയാണ് കാപ്പുകെട്ടിന് ആരംഭം കുറിക്കുന്നത്.

തോറ്റംപാട്ടിന്റെ തുടക്കത്തിൽ കൊടുങ്ങല്ലൂർ ഭഗവതിയുടെ വരവിനായി ആശാനും ഭക്തരും പ്രാർത്ഥിക്കുന്നു. തോറ്റത്തിനിടയിൽ ആശാൻ ഒറ്റക്കണിലൂടെ ശ്രീകോവിലിലേയ്‌ക്ക് നോക്കും. സവിശേ മുഹുർത്തത്തിൽ് ശ്രീകോവിലിനുള്ളിലേയ്‌ക്ക് ഒരു ദിവ്യപ്രകാശം പ്രവേശിച്ചതായി കണ്ടാൽ കൊടുങ്ങല്ലൂർ ഭഗവതി വന്നതായി ആശാൻ പാട്ടിലൂടെ തന്നെ അറിയിക്കും.

ഇതറിയുന്ന നിമിഷം ദേവീസ്തുതിയും നാമജപവും കുരവയും കൊണ്ട് ക്ഷേത്രാന്തരീക്ഷം മുഖരിതമാകും. കൂട്ടക്കതിനവെടിയും മുഴക്കും. ശേഷമാണ് അതിപ്രധാനമായ ചടങ്ങ് നടക്കുന്നത്. ശേഷം ആറ്റുകാൽ ഭഗവതിയുടെ ഉടവാളിലേയ്‌ക്ക് ക്ഷേത്രം തന്ത്രി കൊടുങ്ങല്ലൂർ ഭഗവതിയെ ആവാഹിക്കുന്നു. ഇതിനുശേഷം ഉടവാളിൽ പഞ്ചലോഹം കൊണ്ടുള്ള ഒരുമോതിരം (കാപ്പ്) ബന്ധിക്കും. ഇതേസമയം മറ്റൊന്ന് മേൽശാന്തി ധരിക്കുകയും, ഒപ്പം ഒരു നേര്യത് കിരീടം പോലെ ഞൊറിഞ്ഞ് മൂലവിഗ്രഹത്തിൽ ധരിപ്പിക്കുകയും ചെയ്യും. ഇതാണ് കാപ്പുകെട്ട്.

കാപ്പുകെട്ട് പോലെ സവിശേഷമാണ് കാപ്പഴിക്കൽ ചടങ്ങും. അമ്മയെ ആചാരവിധികളോടെ കൊടുങ്ങല്ലൂരിൽ എത്തിക്കുന്ന ചടങ്ങാണ് കാപ്പഴിക്കൽ. പിറ്റേദിവസം ശുഭമുഹൂർത്തത്തിൽ കാപ്പഴിക്കൽ ചടങ്ങ് നടക്കും. കാപ്പഴിക്കുന്നതിനു മുൻപ് സകല ചരാചരങ്ങൾക്കും ഐശ്വര്യവും സമൃദ്ധിക്കും വേണ്ടിയുള്ളതാണ് പൊലിപ്പാട്ട് നടക്കും.

ഇതേസമയം ക്ഷേത്രം തന്ത്രി ആറ്റുകാൽ ഭഗവതിയുടെ ഉടവാളിൽ ബന്ധിച്ചു വച്ച കാപ്പ്( മോതിരം) അഴിച്ചു മാറ്റുന്നു. ഒപ്പം മേൽശാന്തിയുടെ കയ്യിൽ നിന്നും കാപ്പ് അഴിക്കും. പിന്നെ തന്ത്രി ദേവിയുടെ മൂലവിഗ്രഹത്തിൽ ഞൊറിഞ്ഞിട്ട നേര്യത് അഴിച്ച് ആചാരപ്രകാരം മടക്കി, കാപ്പുകൾ സഹിതം ആശാനെ ഏല്പിക്കുന്നു. അങ്ങനെ കാപ്പഴിക്കൽ ചടങ്ങ് അവസാനിക്കും.

Tags: attukal templeAttukal Pongala 2023
ShareTweetSendShare

More News from this section

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies